കു​ഞ്ഞു​ങ്ങ​ൾ ദൈ​വ​സ്നേ​ഹ​ത്തി​ൽ വ​ള​ര​ണം: മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ
Tuesday, October 24, 2017 10:27 AM IST
ബം​ഗ​ളൂ​രു: കു​ഞ്ഞു​ങ്ങ​ൾ ദൈ​വ​സ്നേ​ഹ​ത്തി​ൽ വ​ള​ർ​ന്നു സ​മൂ​ഹ​ത്തി​ൽ വി​പ്ല​വം സൃ​ഷ്ടി​ക്ക​ണ​മെ​ന്നു മാ​ണ്ഡ്യ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ. മാ​ണ്ഡ്യ രൂ​പ​താ മ​ത്തി​ക്ക​രെ ഫൊ​റോ​ന​യി​ലെ മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഈ​ശോ​യ്ക്ക് ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട വ്യ​ക്തി​ക​ൾ കു​ട്ടി​ക​ൾ ആ​യി​രു​ന്നു. അ​വ​രു​ടെ നി​ഷ്ക​ള​ങ്ക​മാ​യ സ്നേ​ഹ​വും എ​ളി​മ​യു​മാ​ണ് അ​വ​രു​ടെ മു​ഖ​മു​ദ്ര. കു​ഞ്ഞു​ങ്ങ​ൽ ഈ​ശോ​യെ സ്നേ​ഹി​ക്കു​ന്ന​തു​പോ​ലെ ത​ന്നെ മ​റ്റു​ള്ള​വ​രെ​യും സ്നേ​ഹി​ക്ക​ണം. ദൈ​വ​സ്നേ​ഹം​പോ​ലെ ത​ന്നെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് സ​ഹോ​ദ​ര​സ്നേ​ഹ​വും. കു​ട്ടി​ക​ൾ ത​മ്മി​ലു​ള്ള പ​ര​സ്പ​ര​സ്നേ​ഹം സ​മൂ​ഹ​ത്തി​ന് മാ​റ്റ​ങ്ങ​ൾ സൃ​ഷ്ടി​ക്ക​ട്ടെ​യെ​ന്നും മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ ആ​ശം​സി​ച്ചു.

ജാ​ല​ഹ​ള്ളി സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ൽ ന​ട​ന്ന ദി​വ്യ​ബ​ലി​ക്ക് മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

മ​ത്തി​ക്ക​രെ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ഫൊ​റോ​നാ വി​കാ​രി ഫാ. ​മാ​ത്യു പ​ന​യ്ക്ക​ക്കു​ഴി, ജാ​ല​ഹ​ള്ളി സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​വി​കാ​രി ഫാ. ​സി​നോ​ജ് പാ​ട്ട​ത്തി​ൽ, ദാ​സ​റ​ഹ​ള്ളി സെ​ന്‍റ് ജോ​സ​ഫ് ആ​ൻ​ഡ് ക്ലാ​ര​റ്റ് ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് താ​ന്നി​യാ​നി​ക്ക​ൽ, വി​ജ​യ​ന​ഗ​ർ മേ​രി​മാ​താ ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ബി വാ​ക്കാ​ട്ടി​ൽ പു​ത്ത​ൻ​പു​ര​യി​ൽ, സെ​ന്‍റ് ക്ലാ​ര​റ്റ് കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​സാ​ബു കൂ​റ്റാ​ര​പ്പ​ള്ളി, ഫാ. ​സ​ജി, ഫാ. ​ഡാ​നി​ഷ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. ദി​വ്യ​ബ​ലി​ക്കു​ശേ​ഷം നടന്ന സെ​മി​നാ​റി​ന് ഫാ. ​സ​ജി പ​രി​യ​പ്പ​നാ​ൽ നേ​തൃ​ത്വം ന​ല്കി. കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കു​ശേ​ഷം വി​ശ്വാ​സ പ്ര​ഘോ​ഷ​ണ റാ​ലി​യും ന​ട​ന്നു.