ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ​ധ്യ​ക്ഷ·ാ​രു​ടെ സ​മ്മേ​ള​നം ജ​ർ​മ​നി​യി​ൽ ആ​രം​ഭി​ച്ചു
Thursday, October 19, 2017 9:09 AM IST
ബെ​ർ​ലി​ൻ: പൗ​ര​സ്ത്യ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​ക​ളു​ടെ അ​ധ്യ​ക്ഷന്മാരു​ടെ അ​ന്ത​ർ​ദേ​ശീ​യ സ​മ്മേ​ള​നം ജ​ർ​മ​നി​യു​ടെ ത​ല​സ്ഥാ​ന​മാ​യ ബെ​ർ​ലി​നി​ൽ ആ​രം​ഭി​ച്ചു. 19ന് ​വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ച സ​മ്മേ​ള​ന​ത്തി​ൽ സു​റി​യാ​നി സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ അ​ന്ത്യോ​ഖ്യാ പാ​ത്രി​യ​ർ​ക്കീ​സ് പ​രി​ശു​ദ്ധ ഇ​ഗ്നാ​ത്തി​യോ​സ് അ​പ്രേം ദ്വി​തീ​യ​ൻ ബാ​വാ, കോ​പ്റ്റി​ക് പാ​ത്രി​യ​ർ​ക്കീ​സ് പോ​പ് ത​വ​ദ്രോ​സ് ര​ണ്ടാ​മ​ൻ, അ​ർ​മേ​നി​യ​ൻ കാ​തോ​ലി​ക്ക ക​രേ​കി​ൻ ദ്വി​തീ​യ​ൻ, കേ​ര​ള​ത്തി​ൽ നി​ന്നും മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മാ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​വാ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കു​ന്നു​ണ്ട്.

സ​ഭാ​ധ്യ​ക്ഷന്മാ​ർ 18ന് ​ബു​ധ​നാ​ഴ്ച ജ​ർ​മ​ൻ പ്ര​സി​ഡ​ന്‍റ് ഫ്രാ​ങ്ക് വാ​ൾ​ട്ട​ർ സ്റ്റൈ​ൻ​മ​യ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. പ്ര​സി​ഡ​ന്‍റ് കൊ​ട്ടാ​ര​മാ​യ ബെ​ൽ​വ്യൂ​യി​ൽ ആ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ക്രൈ​സ്ത​വ വി​ശ്വാ​സി​യാ​യ​തി​ന്‍റെ പേ​രി​ൽ സ​ഭാ​മ​ക്ക​ൾ നി​ര​ന്ത​ര​മാ​യി മ​ധ്യ പൗ​ര​സ്ത്യ​ദേ​ശ​മാ​യ സി​റി​യ, ഇ​റാ​ഖ്, ഈ​ജി​പ്റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പീ​ഢ​ന​ത്തി​നും, വ​ധ​ശി​ക്ഷ​യ്ക്കും വി​ധേ​യ​മാ​കു​ന്ന​ത് ത​ട​യാ​ൻ ജ​ർ​മ​നി​യു​ടെ സ​ഹാ​യം കൂ​ടി​ക്കാ​ഴ്ച​യി​ൽ സ​ഭാ​നേ​തൃ​ത്വം അ​ഭ്യ​ർ​ത്ഥി​ച്ചു.

ജ​ർ​മ​നി​യി​ലെ പാ​ത്രി​യാ​ർ​ക്ക​ൽ വി​കാ​രി മോ​ർ ഫി​ലൊ​ക്സെ​നു​സ് മ​ത്തി​യാ​സ് ന​യി​സ്, ജ​ർ​മ​ൻ രൂ​പ​ത​ക​ളു​ടെ വി​ദേ​ശ​കാ​ര്യ ഡ​യ​റ​ക്ട​ർ മോ​ർ ജൂ​ലി​യ​സ് ഹ​ന്ന അ​യ​ഡി​ൻ, പാ​ത്രി​യാ​ർ​ക്ക​ൽ സെ​ക്ര​ട്ട​റി​യും മീ​ഡി​യ ഓ​ഫീ​സ് ഡ​യ​റ​ക്ട​റു​മാ​യ റ​വ. റാ​ബാ​ൻ ജോ​സ​ഫ് ബാ​ലി എ​ന്നി​വ​ർ പി​താ​ക്ക·ാ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ഒ​ക്ടോ​ബ​ർ 20 വെ​ള്ളി​യാ​ഴ്ച ദി​വ​സം ജ​ർ​മ​നി​യി​ലെ ഇ​വാ​ഞ്ച​ലി​ക്ക​ൽ സ​ഭ​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 'പൂ​ർ​വ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ ക്രൈ​സ്ത​വ​സ​ഭ​ക​ളു​ടെ ഭാ​വി' എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ക്കും. 'സ്വ​ത​ന്ത്ര ഭാ​ര​ത​ത്തി​ലെ മാ​ർ​ത്തോ​മ​ൻ ക്രൈ​സ്ത​വ​രു​ടെ സ്വ​ത്വം' എ​ന്ന വി​ഷ​യ​ത്തി​ൽ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​വാ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ