സേ​വ്യ​ർ​ഖാ​ൻ അ​ച്ച​ൻ ന​യി​ക്കു​ന്ന ല​ണ്ട​ൻ റീ​ജ​ൺ ക​ണ്‍​വ​ൻ​ഷ​ൻ 29ന്; 'അ​ല്ലി​ൻ​സ് പാ​ർ​ക്ക്' തി​രു​വ​ച​ന സാ​ന്ദ്ര​മാ​വും
Wednesday, October 18, 2017 10:00 AM IST
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സു​വി​ശേ​ഷ​വ​ൽ​ക്ക​ര​ണ ല​ക്ഷ്യ​ത്തോ​ടെ യു​കെ​യി​ൽ എ​ട്ടു റീ​ജ​ണു​ക​ളി​ലാ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​നു സ​മാ​പ​ന​മാ​യി ല​ണ്ട​നി​ലെ അ​ല്ലി​ൻ​സ് പാ​ർ​ക്കി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന ബൈ​ബി​ൾ ക​ണ്‍​വെ​ൻ​ഷ​നി​ലേ​ക്കു തി​രു​വ​ച​ന​ങ്ങ​ൾ​ക്കു കാ​തോ​ർ​ക്കു​വാ​ൻ ഒ​ഴു​കി​യെ​ത്തു​ക ആ​യി​ര​ങ്ങ​ൾ. വെ​സ്റ്റ്മി​ൻ​സ്റ്റ​ർ, സൗ​ത്താ​ർ​ക്ക്, ബ്രെ​ൻ​ഡ്വു​ഡ് തു​ട​ങ്ങി​യ ചാ​പ്ലി​ൻ​സി​ക​ളു​ടെ കീ​ഴി​ലു​ള്ള 22 കു​ർ​ബ്ബാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​മാ​യി മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്ത ഡ​ബി​ൾ ഡ​ക്ക​ർ ബ​സു​ക​ൾ, കോ​ച്ചു​ക​ൾ എ​ന്നി​വ​യി​ലാ​യി വി​ശ്വാ​സി സ​മൂ​ഹം തി​രു​വ​ച​ന അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​നി​ലേ​ക്കു എ​ത്തി​ച്ചേ​രും.

ജ​പ​മാ​ല ഭ​ക്തി​യു​ടെ മാ​സ​ത്തി​ൽ പ​രി. അ​മ്മ​യു​ടെ മാ​ധ്യ​സ്ഥം വ​ഴി​യാ​യി പ​രി​ശു​ദ്ധാ​ല്മ ശു​ശ്രു​ഷ​ക​ളു​ടെ അ​നു​ഗ്ര​ഹീ​ത കാ​ർ​മ്മി​ക​ൻ ഫാ.​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ൽ യു​കെ​യി​ൽ ഉ​ട​നീ​ളം സു​വി​ശേ​ഷ വി​രു​ന്നൊ​രു​ക്കു​ന്പോ​ൾ അ​ത് അ​ത്ഭു​ത ന​വീ​ക​ര​ണ​ങ്ങ​ളു​ടെ​യും, ദൈ​വ കൃ​പ​ക​ളു​ടെ​യും അ​നു​ഗ്ര​ഹ​ങ്ങ​ളാ​യി മാ​റു​വാ​ൻ രൂ​പ​ത​യി​ലു​ട​നീ​ളം മ​ദ്ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന​ക​ളും, ഉ​പ​വാ​സ​ങ്ങ​ളു​മാ​യി വി​ശ്വാ​സി സ​മൂ​ഹം ആ​ല്മീ​യ​മാ​യ ഉൗ​ർ​ജ്ജം പ​ക​ർ​ന്നു​വ​രു​ന്നു.

അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കു ചേ​ർ​ന്ന് ദൈ​വീ​ക അ​നു​ഭ​വ​വും,സ്നേ​ഹ​വും,വ​ര​ദാ​ന​ങ്ങ​ളും പ്രാ​പി​ക്കു​വാ​ൻ ഫാ.​ജോ​സ് അ​ന്ത്യാം​കു​ളം, ഫാ.​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല, ഫാ.​ഹാ​ൻ​സ് പു​തി​യ​കു​ള​ങ്ങ​ര, ഫാ.​മാ​ത്യു കാ​ട്ടി​യാ​ങ്ക​ൽ,ഫാ.​സാ​ജു പി​ണ​ക്കാ​ട്ട് എ​ന്നി​വ​ർ ഏ​വ​രെ​യും സ​സ്നേ​ഹം സ്വാ​ഗ​തം ചെ​യ്യു​ന്നു.

ഒ​ക്ടോ​ബ​ർ 29 നു ​ഞാ​യ​റാ​ഴ്ച രാ​വി​ലെ 9. 30 മു​ത​ൽ വൈ​കു​ന്നേ​രം 6 വ​രെ.
Allianz Park, Greenlands Lanes, Hendon, London NW4 1RL

റി​പ്പോ​ർ​ട്ട്: അ​പ്പ​ച്ച​ൻ ക​ണ്ണ​ൻ​ചി​റ