ഓ​ഡ്രേ അ​സോ​ലെ യു​നെ​സ്കോ മേ​ധാ​വി​യാ​കും
Tuesday, October 17, 2017 9:35 AM IST
പാ​രി​സ്: യു​നെ​സ്കോ​യു​ടെ അ​ടു​ത്ത മേ​ധാ​വി​യാ​യി ഫ്ര​ഞ്ച് മു​ൻ സാം​സ്കാ​രി​ക മ​ന്ത്രി ഓ​ഡ്രേ അ​സോ​ലെ​യെ തെ​ര​ഞ്ഞെ​ടു​ത്തു. ബ​ൾ​ഗേ​റി​യ​യി​ൽ നി​ന്നു​ള്ള ഇ​റി​ന ബൊ​ക്കോ​വ​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​നി​രി​ക്കേ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്തി​യ​ത്.

ഖ​ത്ത​റി​ൽ നി​ന്നു​ള്ള ഹ​മാ​ദ് ബി​ൻ അ​ബ്ദു​ൾ അ​സി​സ് അ​ൽ ക​വാ​രി​യെ ര​ണ്ടു വോ​ട്ടു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് അ​സോ​ലെ യു​നെ​സ്കോ​യു​ടെ ത​ല​പ്പ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. മു​പ്പ​തു വോ​ട്ടു​ക​ളാ​ണ് അ​സോ​ലെ​യ്ക്ക് ല​ഭി​ച്ച​ത്.

ഫ്രാ​ൻ​സി​ൽ നി​ന്നു യു​നെ​സ്കോ​യു​ടെ ത​ല​പ്പ​ത്തെ​ത്തു​ന്ന ര​ണ്ടാ​മ​ത്തെ നേ​താ​വാ​ണ് അ​സോ​ലെ. 1961- 74 കാ​ല​ഘ​ട്ട​ത്തി​ൽ ഫ്രാ​ൻ​സി​ൽ നി​ന്നു​ള്ള റി​നെ മാ​ഹി യു​നെ​സ്കോ​യു​ടെ ഡ​യ​റ​ക്റ്റ​ർ ജ​ന​റ​ലാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ