മ​ല​യാ​ളി യു​വ​തി​യു​ടെ മൃ​ത​ദേ​ഹം നാ​ലു മാ​സ​മാ​യി മ​ലേ​ഷ്യ​യി​ലെ മോ​ർ​ച്ച​റി​യി​ൽ
Tuesday, October 17, 2017 8:45 AM IST
ക്വ​ലാ​ലം​പു​ർ: മ​ല​യാ​ളി യു​വ​തി​യു​ടെ മൃ​ത​ദേ​ഹം നാ​ലു മാ​സ​മാ​യി മ​ലേ​ഷ്യ​ൻ ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ൽ. തി​രു​വ​ന​ന്ത​പു​രം തു​ര​വ​ലി​യ​കാ​വ് സ്വ​ദേ​ശി​നി മെ​ർ​ലി​ൻ റൂ​ബി (37)യു​ടെ മൃ​ത​ദേ​ഹ​മാ​ണ് തി​രി​ച്ച​റി​യാ​തെ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ച​ത്.

നാ​ലു മാ​സം മു​ൻ​പ് സു​ബാം​ഗ് ജ​യ​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലു​ള്ള കെ​ട്ടി​ട​ത്തി​ൽ​നി​ന്നു വീ​ണാ​ണ് യു​വ​തി മ​രി​ച്ച​ത്. മ​ര​ണ​മ​ട​ഞ്ഞ യു​വ​തി​യു​ടെ പ​ക്ക​ൽ​നി​ന്ന് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ പാ​സ്പോ​ർ​ട്ടോ മ​റ്റു തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളോ ല​ഭി​ച്ചി​ല്ല. ഇ​തേ​തു​ട​ർ​ന്ന് നാ​ലു​മാ​സ​മാ​യി ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു മൃ​ത​ദേ​ഹം.

ഇ​തി​നു​ശേ​ഷം മ​ലേ​ഷ്യ​ൻ പോ​ലീ​സി​ന്േ‍​റ​യും ഇ​ന്ത്യ​ൻ ഹൈ​ക​മ്മി​ഷ​ന്േ‍​റ​യും കേ​ര​ള പോ​ലീ​സി​ന്േ‍​റ​യും സ​ഹ​ക​ര​ണ​ത്തോ​ടു​കൂ​ടി പ​ത്ര മാ​ധ്യ​മ​ങ്ങ​ളി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും വാ​ർ​ത്ത ന​ൽ​കി​യ​തി​ന്‍റെ ഫ​ല​മാ​യി യു​വ​തി​യു​ടെ പാ​സ്പോ​ർ​ട്ട് ക​ണ്ടെ​ടു​ത്തു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് മൃ​ത​ദേ​ഹം തി​രി​ച്ച​റി​യാ​ൻ സ​ഹാ​യ​ക​ര​മാ​യ​ത്. മ​ര​ണ വി​വ​രം യു​വ​തി​യു​ടെ നാ​ട്ടി​ലു​ള്ള ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചി​ട്ടു​ണ്ട്. മ​ലേ​ഷ്യ​യി​ലെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച നാ​ട്ടി​ലെ​ത്തി​ക്കും.

മ​ലേ​ഷ്യ​ൻ പോ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ചു നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നു അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ജീ​ബ് റ​ഹ​മാ​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ അ​ജി, റെ​ജി, അ​ക്ബ​ർ, അ​യൂ​ബ്, ബാ​ദു​ഷ, റാ​ഫി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.