ഫാ. ​ഡോ. ഡേ​വി​സ് ക​ള​പ്പു​ര​യ്ക്ക​ൽ പൗ​രോ​ഹി​ത്യ സ്വീ​ക​ര​ണ​ത്തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു
Monday, October 16, 2017 9:29 AM IST
വി​യ​ന്ന: ഓ​സ്ട്രി​യ​യി​ലെ വി​വി​ധ ജ​ർ​മ​ൻ ഇ​ട​വ​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യി​ലെ വൈ​ദി​ക​ൻ ഫാ. ​ഡോ. ഡേ​വി​സ് ക​ള​പ്പു​ര​യ്ക്ക​ൽ പൗ​രോ​ഹി​ത്യ​സ്വീ​ക​ര​ണ​ത്തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു. വി​യ​ന്ന​യി​ലെ മ​ല​യാ​ളി​ക​ൾ​ക്ക് ഏ​റെ സു​പ​രി​ചി​ത​നും, മ​ല​യാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു​കൂ​ടി​യും ശു​ശ്രു​ഷ ചെ​യ്യു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ വൈ​ദീ​ക ജീ​വി​ത​ത്തി​ന്‍റെ ഇ​രു​പ​ത്ത​ഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷം ഓ​സ്ട്ര​യ​യി​ൽ വി​യ​ന്ന​യ്ക്കു പു​റ​ത്ത് റിം​ഗ​ൽ​സ്ഡോ​ർ​ഫ് നീ​ദ​ർ​ഡോ​ർ​ഫി​ലാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.

||ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യു​ടെ മെ​ത്രാ​ൻ മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ, ഓ​സ്ട്രി​യ​യി​ൽ നി​ന്നും കേ​ര​ള​ത്തി​ൽ നി​ന്നും എ​ത്തി​ച്ചേ​ർ​ന്ന വൈ​ദീ​ക​രും, സ​ന്യാ​സി​നി സ​ന്യാ​സി​ക​ളും, വി​യ​ന്ന മ​ല​യാ​ളി​ക​ളും, ജ​ർ​മ​ൻ ഇ​ട​വ​ക​ളി​ൽ നി​ന്നു​ള്ള​വ​രു​മു​ൾ​പ്പെ​ടെ അ​ഞ്ചൂ​റോ​ളം പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ബി​ഷ​പ്പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ, ആ​ബ​ട്ട് ബെ​ർ​ണാ​ഡ് ബാ​ക്കോ​വ്സ്ക്കി, ജെ​യിം​സ് പ​ഴ​യ​ട​ത്ത്പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ള​റി​യി​ച്ചു. മ​ല​യാ​ളി​ക​ളു​ടെ ക​ലാ​പാ​രി​പാ​ടി​ക​ളും ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​വും ഏ​റെ ശ്ര​ദ്ധേ​യ​മാ​ക്കി.

വി​യ​ന്ന​യി​ൽ നി​ന്നും കാ​റ്റ​ക്കി​സം ഡി​പ്പാ​ർ​ട്മെ​ന്‍റി​ൽ ഗ​വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ അ​ദ്ദേ​ഹം കാ​റ​ലം പ​ള്ളി​യി​ൽ ജോ​ലി ചെ​യ്തു. തു​ട​ർ​ന്ന് ദേ​വാ​ല​യ ശു​ശ്രൂ​ഷ ചെ​യ്യാ​നാ​യി അ​ദ്ദേ​ഹം വീ​ണ്ടും വി​യ​ന്ന​യി​ൽ തി​രി​ച്ചെ​ത്തി. വി​യ​ന്ന​യ്ക്ക് വെ​ളി​യി​ലു​ള്ള മൂ​ന്നു ദേ​വാ​ല​യ​ങ്ങ​ളി​ൽ ജ​ർ​മ​ൻ​കാ​രു​ടെ ഇ​ട​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി