ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ രൂ​പ​താ 'അ​ഭി​ഷേ​കാ​ഗ്നി' ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന് ഇ​നി ഒ​രാ​ഴ്ച, എ​ട്ടു റീ​ജ​ണു​ക​ളി​ലും ഒ​രു​ക്ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ
Monday, October 16, 2017 7:55 AM IST
ല​ണ്ട​ൻ: വി​ശ്വാ​സി​ക​ളു​ടെ ഹൃ​ദ​യ​ത്തി​ൽ ദൈ​വാ​നു​ഗ്ര​ഹ​ത്തി​ന്‍റെ പെ​രു​മ​ഴ പെ​യ്യു​ന്ന അ​ഭി​ഷേ​ക​ദി​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​വു​ന്നു. ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ രൂ​പ​ത വി​ശ്വാ​സി​ക​ൾ​ക്കാ​യി ഒ​രു​ക്കു​ന്ന പ്ര​ഥ​മ 'അ​ഭി​ഷേ​കാ​ഗ്നി 'ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ അ​ടു​ത്ത ഞാ​യ​റാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കു​ന്നു. 22ന് ​ഗ്ലാ​സ്ഗോ​യി​ൽ ആ​രം​ഭി​ച്ചു 29ന് ​ല​ണ്ട​നി​ൽ അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ് ഏ​ക​ദി​ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നു​ക​ൾ എ​ട്ടു റീ​ജ​ണു​ക​ളി​ലും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

സെ​ഹി​യോ​ൻ മി​നി​സ്ട്രീ​സി​ന്‍റെ ഡ​യ​റ​ക്ട​റും ലോ​ക​പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​നു​മാ​യ ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ലും ടീ​മു​മാ​ണ് ധ്യാ​ന​ശു​ശ്രൂ​ഷ​ക​ൾ ന​യി​ക്കു​ന്ന​ത്. രാ​വി​ലെ 9.30ന് ​ആ​രം​ഭി​ച്ചു വൈ​കി​ട്ട് ആ​റി​നു അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ് ഏ​ക​ദി​ന​ധ്യാ​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഓ​രോ റീ​ജ​യ​ണി​ലും ന​ട​ക്കു​ന്ന ധ്യാ​ന​ത്തി​ൽ അ​താ​ത് റീ​ജ​യ​ണി​ലു​ൾ​പ്പെ​ട്ട എ​ല്ലാ വി. ​കു​ർ​ബാ​ന​കേ​ന്ദ്ര​ങ്ങ​ളി​ലെ എ​ല്ലാ കു​ടും​ബ​ങ്ങ​ളും ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ സ·​ന​സ് കാ​ണി​ക്ക​ണ​മെ​ന്ന് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ അ​ഭ്യ​ർ​ത്ഥി​ച്ചു. കു​ട്ടി​ക​ൾ​ക്ക് അ​വ​ധി ആ​ഴ്ച​യാ​യ​തി​നാ​ലും ധ്യാ​ന​ത്തെ​ക്കു​റി​ച്ചു മാ​സ​ങ്ങ​ൾ​ക്കു​മു​ന്പു ത​ന്നെ അ​റി​യി​ച്ചി​രു​ന്ന​തു​കൊ​ണ്ടും എ​ല്ലാ​വ​രും പ​ങ്കാ​ളി​ത്തം ധ്യാ​ന​ത്തി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഓ​രോ ദി​വ​സ​വും മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ ദി​വ്യ​ബ​ലി​യ​ർ​പ്പി​ച്ചു സ​ന്ദേ​ശം ന​ൽ​കും. റീ​ജ​ണ​ൽ ഡ​യ​റ​ക്ടേ​ഴ്സി​ന്‍റെ​യും ക​മ്മി​റ്റി​യം​ഗ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഓ​രോ റീ​ജ​യ​ണി​ലും ക​ണ്‍​വ​ൻ​ഷ​ൻ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്ന​താ​യി രൂ​പ​താ നേ​തൃ​ത്വം അ​റി​യി​ച്ചു.

ഓ​രോ റീ​ജ​യ​ണി​ലും ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന സ്ഥ​ലം

22 ഒ​ക്ടോ​ബ​ർ -ഞാ​യ​ർ : ഗ്ലാ​സ്ഗോ
motherwell civic centre(concert Hall & Theatre)
Windmill hill Street, motherwell MLI IAB

23 ഒ​ക്ടോ​ബ​ർ- തി​ങ്ക​ൾ: പ്ര​സ്റ്റ​ണ്‍
ST. Alphonsa Cathedral Preston
St. Ignatious Squre,PRI ITT

24 ഒ​ക്ടോ​ബ​ർ- ചൊ​വ്വ: മാ​ഞ്ച​സ്റ്റ​ർ
The Sheridan Suite 371m oldham Road, Manchester, M40 8RR

25 ഒ​ക്ടോ​ബ​ർ- ബു​ധ​ൻ: കേം​ബ്രി​ഡ്ജ്
Cathedral of St. Hohn the Baptist Cathedral House, Unthank Road, Norwich, NR2 2PA

26 ഒ​ക്ടോ​ബ​ർ- വ്യാ​ഴം: ക​വ​ൻ​ട്രി
New Bingly Hall, Hockley Circus, Birningham, BI8 5pp

27 ഒ​ക്ടോ​ബ​ർ- വെ​ള്ളി: സൗ​ത്താം​പ്റ്റ​ണ്‍
Bournemouth Life Centre LTD, 713 Wimborne Raod Bournemouth, BH0 2AU

28 ഒ​ക്ടോ​ബ​ർ- ശ​നി: ബ്രി​സ്റ്റോ​ൾ
Corpus Christi RC High School, TyDraw Road, Lisvane, Cardiff, CF23 6XL

29 ഒ​ക്ടോ​ബ​ർ-​ഞാ​യ​ർ: ല​ണ്ട​ൻ
Allianz Park, Greenlands Lanes, Hendon, London, NW4 1RL

റി​പ്പോ​ർ​ട്ട്: ഫാ. ​ബു​ജു കു​ന്ന​യ്ക്കാ​ട്ട്