തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ട്ടി​ക​ൾ​ക്ക് ഡേ​കെ​യ​ർ സെ​ൻ​റ​റു​ക​ളു​മാ​യി പി​എ​ൻ​ബി ഹൗ​സിം​ഗ്
Monday, October 16, 2017 3:40 AM IST
ബം​ഗ​ളൂ​രു: നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ട്ടി​ക​ൾ​ക്കാ​യി ഡേ​കെ​യ​ർ സെ​ൻ​റ​റു​ക​ൾ ഏ​റ്റെ​ടു​ത്ത് പി​എ​ൻ​ബി ഹൗ​സിം​ഗ് ഫി​നാ​ൻ​സ്. മൊ​ബൈ​ൽ ക്ര​ച്ച​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഏ​ഴു ഡേ ​കെ​യ​ർ സെ​ന്‍റ​റു​ക​ളാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ടാ​റ്റ അ​ക്വി​ല ഹൈ​റ്റ്സ്, പ്ര​സ്റ്റീ​ജ് ഫാ​ൽ​ക്ക​ണ്‍ സി​റ്റി, പ്ര​സ്റ്റീ​ജ് ഫേ​ണ്‍ ഗാ​ല​ക്സി, ഹോം​ബേ​ൽ ക​ണ്‍​സ്ട്ര​ക്ഷ​ൻ​സ്, സ​ണ്‍​സി​റ്റി, ആ​ർ​എം​എ​സ് എ​ക്കോ വേ​ൾ​ഡ്, കീ​ർ​ത്തി റോ​യ​ൽ പാം​സ് എ​ന്നി​വ​യു​ടെ കെ​ട്ടി​ട​നി​ർ​മാ​ണ​സ്ഥ​ല​ങ്ങ​ളി​ലാ​ണ് സെ​ന്‍റ​റു​ക​ൾ സ്ഥാ​പി​ച്ച​ത്.
ഈ​മാ​സം 12, 13 തീ​യ​തി​ക​ളി​ൽ പി​എ​ൻ​ബി ഹൗ​സിം​ഗ് ടീം ​അം​ഗ​ങ്ങ​ൾ ഡേ ​കെ​യ​ർ സെ​ൻ​റ​റു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും തൊ​ഴി​ലാ​ളി​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മൊ​പ്പം ദീ​പാ​വ​ലി ആ​ഘോ​ഷം ന​ട​ത്തു​ക​യും ചെ​യ്തു.

നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം, പോ​ഷ​കാ​ഹാ​രം തു​ട​ങ്ങി​യ​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് ഡേ ​കെ​യ​ർ സെ​ൻ​റ​റു​ക​ളെ​ന്ന് ബി​എ​ൻ​ബി ഹൗ​സിം​ഗ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ, സ​ഞ്ജ​യ് ഗു​പ്ത, മൊ​ബൈ​ൽ ക്ര​ച്ച​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ സു​മി​ത്ര മി​ശ്ര എ​ന്നി​വ​ർ പ​റ​ഞ്ഞു.