മയൂർ വിഹാറിൽ "ഫിയാറ്റ് 2017’ ബൈബിൾ ക്വിസ് മത്സരം 15 ന്
Saturday, October 14, 2017 9:18 AM IST
ന്യൂഡൽഹി: വിശ്വാസ പരിശീലന വേദിയിൽ തിരുവചനത്തോടനുള്ള ആഭിമുഖ്യം പ്രോത്സാഹിപ്പിക്കുന്നതിനായി മയൂർ വിഹാർ ഫേസ് -1 സെന്‍റ് മേരീസ് പള്ളിയും സെന്‍റ് മേരീസ് സണ്‍ഡേ സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന ഫിയാറ്റ് 2017 ബൈബിൾ മെഗാ ക്വിസ് മത്സരം ഒക്ടോബർ 15ന് (ഞായർ) നടക്കും. മയൂർ വിഹാർ ഫേസ് -1 ശ്രീ കാർത്യായനി ഓഡിറ്റോറിയത്തിൽ ഉച്ചകഴിഞ്ഞ് മൂന്നു മുതലാണ് മത്സരങ്ങൾ.

ഫാ. മനോജ് കൊല്ലംപറന്പിൽ ക്വിസ് മത്സരത്തിന് നേതൃത്വം നൽകും. ഫരീദാബാദ് രൂപതയിലെ സണ്‍ഡേ സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന മത്സരത്തിൽ ഒരു സണ്‍ഡേ സ്കൂളിൽനിന്നും മൂന്ന് പേർ അടങ്ങുന്ന ടീമുകളായാണ് മത്സരിക്കുന്നത്. ആദ്യ റൗണ്ടുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 6 ടീമുകൾ ദൃശ്യ ശ്രാവ്യ ഘട്ടങ്ങളിൽ മത്സരിക്കും. ആദ്യ മൂന്നു സ്ഥാനക്കാർക്ക് 10,000, 7,000, 5000 രൂപയുടെ കാഷ് അവാർഡുകളും ട്രോഫികളും സമ്മാനമായി ലഭിക്കും.

സമാപന സമ്മേളനത്തിൽ നിയമ കമ്മീഷൻ സ്ഥിരാംഗം വി. ശിവകുമാർ മുഖ്യാതിഥിയായിരിക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്