അലിക്ക് അനുശോചിച്ചു
Saturday, October 14, 2017 9:07 AM IST
റോം: അലിക്ക് ഇറ്റലിയുടെ ദീർഘകാല മെംബറും മുൻ ട്രഷററുമായിരുന്ന മഞ്ഞുരാൻ ടോമിയുടെ നിര്യാണത്തിൽ ഇറ്റലി മലയാളികൾ അനുശോചിച്ചു.

നാട്ടിൽ അവധി ആഘോഷിക്കുന്നതിനിടെ ചാലക്കുടി പുഴയിൽ മുങ്ങി മരിക്കുകയായിരുന്നു.

ടോമിയുടെ വേർപാട് ഇറ്റലി മലയാളികൾക്ക് തീരാനഷ്ടമാണെന്നു അനുശോചന സന്ദേശത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. രാജു കള്ളികാടൻ (അലിക്ക് പ്രസിഡന്‍റ്), ജെയിംസ് മാവേലി (മുൻ പ്രസിഡന്‍റ്, ഉപദേശക സമിതി), സിബി കൊള്ളിയിൽ (മുൻ സെക്രട്ടറി, ഉപദേശക സമിതി), ബെന്നി വെട്ടിയാടൻ (ഉപദേശക സമിതി), ബിനോയി കരവാളൂർ (പിഎംഎഫ് പ്രസിഡന്‍റ്), ജോർജ് റപ്പായി (കാപ്പോ റോമാ പ്രസിഡന്‍റ്), വിൻസെന്‍റ് ചക്കാലമറ്റത്തിൽ തുടങ്ങിയവർ അനുശോചിച്ചു.

റിപ്പോർട്ട്: ജെജി മാന്നാർ