ബെ​ല്ല​ന്ദു​ർ ത​ടാ​കം: ഹ​രി​ത​ട്രൈ​ബ്യൂ​ണ​ൽ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു
Wednesday, October 11, 2017 11:32 AM IST
ബം​ഗ​ളൂ​രു: ബെ​ല്ല​ന്ദൂ​ർ ത​ടാ​കം സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട് ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ. ഈ​മാ​സം 12നു ​മു​മ്പ് സ​മ​ഗ്ര റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് വി​ദ​ഗ്ധ സ​മി​തി​ക്ക് ജ​സ്റ്റീ​സ് സ്വ​ത​ന്ത​ർ കു​മാ​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​ർ​ദേ​ശം ന​ല്കി​യ​ത്. ത​ടാ​ക​മ​ലി​നീ​ക​ര​ണം സം​ബ​ന്ധി​ച്ച് അ​ന്തി​മ​വാ​ദം ഈ​മാ​സം 23ന് ​ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. ത​ടാ​ക​ങ്ങ​ളു​ടെ 75 മീ​റ്റ​ർ ചു​റ്റ​ള​വ് പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യാ​യി ഹ​രി​ത​ട്രൈ​ബ്യൂ​ണ​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഈ ​പ​രി​ധി​ക്കു​ള്ളി​ൽ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാ​ടി​ല്ലെ​ന്ന നി​ർ​ദേ​ശം പാ​ലി​ച്ചി​ട്ടു​ണ്ടോ എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടാ​ണ് വി​ദ​ഗ്ധ സ​മി​തി സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.