കർണാടകയിൽ വാഹനാപകടം: നാല് മലയാളി എംബിബിഎസ് വിദ്യാർഥികൾ മരിച്ചു
Friday, October 6, 2017 6:08 AM IST
ബംഗളൂരു: കർണാടകയിലെ രാമനഗരയിൽ ഉണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. എംബിബിഎസ് വിദ്യാർഥികളാണ് മരിച്ചതെന്നാണ് വിവരം. ബംഗളൂരു രാജരാജേശ്വരി മെഡിക്കൽ കോളജിലെ വിദ്യാർഥികളായ ജോയൽ ജേക്കബ്, ദിവ്യ വെല്ലൂർ വിഐടി മെഡിക്കൽ കോളജ് വിദ്യാർഥികളായ നിഖിത്, ജീന എന്നിവരാണ് മരിച്ചത്. ജോയലും നിഖിതും പത്തനംതിട്ട സ്വദേശികളാണെന്നാണ് വിവരം.

ബംഗളൂരു മൈസൂർ ദേശീയപാതയിൽ രാമനഗരയിൽ വച്ച് പുലർച്ചെ നാലിനായിരുന്നു അപകടം. വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പൂർണമായും തകർന്ന കാറിനുള്ളിൽപ്പെട്ട നാലു പേരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു.