ഡാ​ണ്ടി​നോം​ഗ് റോ​യ​ൽ​സി​ന് റോ​യ​ൽ​സ് ക​പ്പ്
Tuesday, October 3, 2017 9:53 AM IST
മെ​ൽ​ബ​ണ്‍: മെ​ൽ​ബോ​ണ്‍ മ​ല​യാ​ളി​ക​ളു​ടെ ആ​ദ്യ​കാ​ല ക്രി​ക്ക​റ്റ് ക്ല​ബാ​യ ഡാ​ണ്ടി​നോം​ഗ് റോ​യ​ൽ​സ് അ​ഞ്ചാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി റോ​യ​ൽ​സ് ക​പ്പ് എ​ന്ന പേ​രി​ൽ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു. മെ​ൽ​ബ​ണി​ലെ അ​തി പ്ര​ശ​സ്ത​രാ​യ 12 ടീ​മു​ക​ൾ പ്ര​സ്തു​ത ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്തു. ഇ​ഞ്ചോ​ടി​ഞ്ചു പോ​രാ​ടി​യ ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷം ആ​തി​ഥേ​യ​രാ​യ ഡാ​ൻ​ഡി​നോം​ഗ് റോ​യ​ൽ​സും സെ​ഞ്ച്വ​റി ക്രി​ക്ക​റ്റ് ക്ല​ബും ഫൈ​ന​ലി​ൽ സ്ഥാ​നം നേ​ടി. നൂ​റു ക​ണ​ക്കി​ന് ക്രി​ക്ക​റ്റ് പ്രേ​മി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സെ​പ്റ്റം​ബ​ർ 24 ഞാ​യ​റാ​ഴ്ച ന​ട​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഡാ​ണ്ടി​നേം​ഗ് റോ​യ​ൽ​സ് 8 വി​ക്ക​റ്റി​ന് വി​ജ​യി​ക്കു​ക​യും റോ​യ​ൽ​സ് ക​പ്പ് ക​ര​സ്ഥ​മാ​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ന​ട​ന്ന സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ മെ​ൽ​ബ​ണ്‍ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു. ഒ​ന്നാം സ​മ്മാ​ന​മാ​യ ക്യാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും ഡാ​ണ്ടി​നോം​ഗ് റോ​യ​ൽ​സി​ന് വേ​ണ്ടി ക്യാ​പ്റ്റ​ൻ ഇ​ന്ന​സെ​ന്‍റ് ജോ​ർ​ജ് ക്ല​ബ് സ്പോ​ണ്‍​സ​റാ​യ സ​ണ്ണി​യി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി .റ​ണ്ണേ​ഴ്സ് അ​പ്പ് ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും സെ​ഞ്ച്വ​റി ക്രി​ക്ക​റ്റ് ക്ല​ബി​ന് വേ​ണ്ടി സു​നി​ൽ എം​എ​വി സെ​ക്ര​ട്ട​റി ഫി​ന്നി മാ​ത്യു​വി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി. മി​ക​ച്ച ക​ളി​ക്കാ​ർ​ക്കു​ള്ള ട്രോ​ഫി​ക​ൾ ജെ​യ്സ​ണ്‍ മ​റ്റ​പ്പ​ള്ളി പ്ര​സി​ഡ​ന്‍റ് എം​എം​എ​ഫ്, ഷാ​ജി വ​ർ​ഗീ​സ് (ഫോ​ണി​ക്സ് ട്രാ​വ​ൽ​സ്), ജോ​സ് എം ​ജോ​ർ​ജ് എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു.

റി​പ്പോ​ർ​ട്ട്: ജോ​സ് എം. ​ജോ​ർ​ജ്