രോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളു​ടെ സം​ര​ക്ഷ​ണം അ​നി​വാ​ര്യം : മാ​ർ ഭ​ര​ണി​കു​ള​ങ്ങ​ര
Tuesday, October 3, 2017 9:51 AM IST
ന്യൂ​ഡ​ൽ​ഹി: സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ല​ച്ച​ൻ ന​യി​ച്ച മൂ​ന്നു ദി​വ​സ​ത്തെ സാ​ന്തോം ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന് പ​തി​നാ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു ഭ​ക്തി​പൂ​ർ​വ്വ​മാ​യ ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തോ​ടെ സ​മാ​പ​ന​മാ​യി. ഫ​രീ​ദാ​ബാ​ദ്ഡ​ൽ​ഹി രൂ​പ​താ​ദ്ധ്യ​ക്ഷ​ൻ ആ​ർ​ച്ച്ബി​ഷ​പ്പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര മു​ഖ്യ​കാ​ർ​മ്മി​ക​നാ​യും ധ്യാ​ന​ഗു​രു ഫൊ​റാ​ന വി​കാ​രി​മാ​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യും അ​ർ​പ്പി​ച്ച ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ രൂ​പ​താ​ത​ർ​ത്തി​യി​ലു​ള്ള എ​ല്ലാ വൈ​ദി​ക​രും, സ​ന്യാ​സി​നി​ക​ളും വി​ശ്വാ​സി​ക​ളും ഒ​ന്ന​ട​ങ്കം പ​ങ്കു​ചേ​ർ​ന്നു.

ഇ​ന്നി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ൽ ന​വ​മാ​ധ്യ​മ​ങ്ങ​ളു​ടെ അ​തി​പ്ര​സ​രം കു​ടും​ബ ബ​ന്ധ​ങ്ങ​ളി​ൽ വി​ള്ള​ലു​ണ്ടാ​ക്കു​ണ്ടെ​ന്നും അ​തി​നാ​ൽ കു​ടും​ബ​പ്രാ​ർ​ത്ഥ​ന​ക​ൾ മു​ട​ക്ക​രു​തെ​ന്നും അ​തി​ലൂ​ടെ കു​ടും​ബ വി​ശു​ദ്ധീ​ക​ര​ണം പ്രാ​പി​ക്ക​ണ​മെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത വി​ശ്വാ​സി​ക​ളെ ഉ​ദ്ബോ​ധി​പ്പി​ച്ചു. ക​ഷ്ട​ത​യ​നു​ഭ​വി​ക്കു​ന്ന റോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളു​ടെ സം​ര​ക്ഷ​ണം അ​നി​വാ​ര്യ​മാ​ണെ​ന്നും അ​വ​ർ​ക്കു​വേ​ണ്ടി പ്രാ​ർ​ത്ഥി​ക്ക​ണ​മെ​ന്നും മാ​ർ ഭ​ര​ണി​കു​ള​ങ്ങ​ര ആ​ഹ്വാ​നം ചെ​യ്തു.

ഇ​ന്ത്യ​യി​ലെ വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി, ആ​ർ​ച്ച്ബി​ഷ​പ്പ് ജ്യാ​ബ​ത്തി​സ്ത്ത ദ്വി​ക്വ​ത്രോ ആ​ദ്യ​മാ​യി ഫ​രീ​ദാ​ബാ​ദ്ഡ​ൽ​ഹി രൂ​പ​ത വി​ശ്വാ​സി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് ക​ണ്‍​വ​ൻ​ഷ​നി​ൽ സം​സാ​രി​ച്ചു. ദേ​ശീ​യ ന്യു​ന​പ​ക്ഷ ക​മ്മീ​ഷ​ൻ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണാ​യി നി​യ​മി​ത​നാ​യ ജോ​ർ​ജ് കു​രി​യ​നെ ആ​ർ​ച്ച്ബി​ഷ​പ്പ് പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് രൂ​പ​ത​യി​ൽ സാ​മൂ​ഹി​ക സാം​സ്കാ​രി​ക വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ മി​ക​വു​പു​ല​ർ​ത്തി​യ​വ​രെ ആ​ദ​രി​ച്ചു. പ​ന്ത്ര​ണ്ടാം ക്ലാ​സി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടി ഒ​ന്നും, ര​ണ്ടും, മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​യ ജ​സ്ന മെ​ർ​ലി​ൻ ടോം (​സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ച​ർ​ച്ച്, ഷാ​ബാ​ദ്), മൈ​ക്കി​ൾ തോ​മ​സ് (സെ​ന്‍റ് തോ​മ​സ് ച​ർ​ച്ച്, ജ​ന​ക്പു​രി ), ലി​യ ജോ​ബി (അ​സം​പ്ഷ​ൻ ഫൊ​റാ​ന ച​ർ​ച്ച്, മ​യൂ​ർ വി​ഹാ​ർ 3) എ​ന്നി​വ​രെ​യും 95 ശ​ത​മാ​നം മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി​യ മ​റ്റു ഏ​ഴു​പേ​രെ​യും, ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച രൂ​പ​താം​ഗ​ങ്ങ​ളെ​യും പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന സാ​ൻ​ജോ​പു​രം ചി​ൽ​ഡ്ര​ൻ​സ് വി​ല്ലേ​ജ് ഈ ​വ​ർ​ഷ​ത്തെ രൂ​പ​ത​യു​ടെ ഫി​ലാ​ന്ത്രോ​പി​ക് 2017 അ​വാ​ർ​ഡി​ന​ർ​ഹ​രാ​യി. സാ​ൻ​ജോ​യ് പു​രം ഇ​ൻ​സ്റ്റി​ട്യൂ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ മോ​ണ്‍. ജോ​സ് ഇ​ട​ശ്ശേ​രി, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു തൂ​മു​ള്ളി​ൽ, വി​വി​ധ സ​ന്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ സു​പ്പീ​രി​യേ​ഴ്സ് എ​ന്നി​വ​രെ​യും അ​വാ​ർ​ഡ് ന​ൽ​കി രൂ​പ​ത ആ​ദ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്