ഫാ. ടോം ഉഴുന്നാലിന് സ്വീകരണം നൽകി
Saturday, September 30, 2017 9:14 AM IST
ന്യൂഡൽഹി: കത്തോലിക്കാ കോണ്‍ഗ്രസ് ഡൽഹി ഫരീദാബാദ് രൂപത ഭാരവാഹികൾ ഫാ. ടോം ഉഴുന്നാലിന് സ്വീകരണം നൽകി. ഡൽഹി - ഫരീദാബാദ് രൂപതയും കത്തോലിക്കാ കോണ്‍ഗ്രസിന്േ‍റയും ആഭിമുഖ്യത്തിൽ ടോം ഉഴുന്നാലിന്‍റെ മോചനത്തിനായി പാർലമെന്‍റിൽ നടത്തിയ ധർണയിൽ കേരളത്തിൽ നിന്നെത്തിയ 12 എംപിമാരും രൂപതാധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങരയും മറ്റു സഭാ നേതൃത്വവും പങ്കെടുത്തിരുന്നു.