ഗൗ​രി ല​ങ്കേ​ഷി​ന്‍റെ ജീ​വി​തം വെ​ള്ളി​ത്തി​ര​യി​ലേ​ക്ക്
Thursday, September 28, 2017 5:11 AM IST
ബം​ഗ​ളൂ​രു: വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ട മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​ന്‍റെ ജീ​വി​ത​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ക​ന്ന​ഡ​യി​ൽ സി​നി​മ​യൊ​രു​ങ്ങു​ന്നു. പ്ര​മു​ഖ സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വു​മാ​യ എ.​എം.​ആ​ർ. ര​മേ​ഷാ​ണ് ഗൗ​രി​യു​ടെ പോ​രാ​ട്ട​ങ്ങ​ൾ വെ​ള്ളി​ത്തി​ര​യി​ൽ എ​ത്തി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണാ​ത്മ​ക പ​ത്ര​പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ക്ഷ​ണ​ത്തി​ലാ​ണ് ചി​ത്ര​മൊ​രു​ക്കു​ന്ന​തെ​ന്ന് എ.​എം.​ആ​ർ. ര​മേ​ഷ് അ​റി​യി​ച്ചു. ഗൗ​രി​ക്ക് നീ​തി ല​ഭി​ക്കു​ന്ന​തി​നു​ള്ള ശ്ര​മം കൂ​ടി​യാ​ണ് ചി​ത്ര​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ന​ധി​കൃ​ത സ്വ​ത്തു സ​മ്പാ​ദ​ന​ക്കേ​സി​ൽ ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന ശ​ശി​ക​ല​യ്ക്ക് ജ​യി​ലി​ൽ‌ പ്ര​ത്യേ​ക സൗ​ക​ര്യ​മൊ​രു​ക്കു​ന്നു​വെ​ന്ന വി​വാ​ദം പു​റ​ത്തു​കൊ​ണ്ടു​വ​ന്ന ജ​യി​ൽ ഡി​ഐ​ജി ഡി. ​രൂ​പ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള സി​നി​മ​യു​ടെ തി​ര​ക്കി​ലാ​ണ് ര​മേ​ഷ് ഇ​പ്പോ​ൾ. തി​ര​ക്ക​ഥ പൂ​ർ​ത്തി​യാ​യ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഉ​ട​ൻ ആ​രം​ഭി​ക്കും. ഇ​ത് പൂ​ർ​ത്തി​യാ​യ​തി​നു ശേ​ഷം ഗൗ​രി ല​ങ്കേ​ഷി​നെ​ക്കു​റി​ച്ചു​ള്ള സി​നി​മ​യു​ടെ ജോ​ലി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് ര​മേ​ഷ് അ​റി​യി​ച്ചു.