പൂ​ജ, ഗാ​ന്ധി​ജ​യ​ന്തി അ​വ​ധി​: ക​ർ​ണാ​ട​ക ആ​ർ​ടി​സി​ക്ക് 10 സ്പെ​ഷ​ൽ ബ​സു​ക​ൾ കൂ​ടി
Wednesday, September 27, 2017 10:57 AM IST
ബം​ഗ​ളൂ​രു: പൂ​ജ, ഗാ​ന്ധി​ജ​യ​ന്തി അ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്രാ​ത്തി​ര​ക്ക് പ​രി​ഗ​ണി​ച്ച് ക​ർ​ണാ​ട​ക ആ​ർ​ടി​സി പ​ത്ത് സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ കൂ​ടി ന​ട​ത്തും. നി​ല​വി​ൽ സ്പെ​ഷ​ൽ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലേ​ക്കും ര​ണ്ടു ബ​സു​ക​ൾ കൂ​ടി പ്ര​ഖ്യാ​പി​ക്കാ​നാ​ണ് തീ​രു​മാ​നം. നേ​ര​ത്തെ, തി​ര​ക്കു​ള്ള മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി 29 സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ ക​ർ​ണാ​ട​ക ആ​ർ​ടി​സി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​വ​യി​ൽ ഭൂ​രി​ഭാ​ഗം ബ​സു​ക​ളി​ലും ടി​ക്ക​റ്റു​ക​ൾ വി​റ്റു​തീ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൂ​ടു​ത​ൽ ബ​സു​ക​ൾ എ​ത്തി​ക്കു​ന്ന​ത്.
ക​ർ​ണാ​ട​ക ആ​ർ​ടി​സി ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന​ത്. ഇ​ത്ത​വ​ണ മൈ​സൂ​രു​വി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കും ക​ർ​ണാ​ട​ക ആ​ർ​ടി​സി സ്പെ​ഷ​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.

പൂ​ജ, ഗാ​ന്ധി​ജ​യ​ന്തി അ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള ആ​ർ​ടി​സി പ്ര​ഖ്യാ​പി​ച്ച 92 സ്പെ​ഷ​ൽ ബ​സു​ക​ളി​ലും ബു​ക്കിം​ഗ് ത​കൃ​തി​യാ​യി ന​ട​ക്കു​ക​യാ​ണ്. മി​ക്ക ബ​സു​ക​ളി​ലും ടി​ക്ക​റ്റു​ക​ൾ തീ​ർ​ന്നു. തി​ര​ക്ക് അ​നു​സ​രി​ച്ച് കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.

ഈ ​മാ​സം 27 മു​ത​ൽ 30 വ​രെ​യാ​ണ് പ്ര​ത്യേ​ക ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​ത്ത​വ​ണ അ​വ​ധി തു​ട​ങ്ങു​ന്ന​ത് വെ​ള്ളി​യാ​ഴ്ച​യാ​യ​തി​നാ​ലും ഗാ​ന്ധി​ജ​യ​ന്തി ഉ​ൾ​പ്പെ​ടെ നാ​ലു ദി​വ​സം അ​ടു​പ്പി​ച്ച് അ​വ​ധി ല​ഭി​ക്കു​മെ​ന്ന​തി​നാ​ലും ഈ ​ദി​വ​സ​ങ്ങ​ളി​ൽ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. കേ​ര​ള​ത്തി​ലേ​ക്കു​ള്ള പ​തി​വ് ബ​സു​ക​ളി​ലും ട്രെ​യി​നു​ക​ളി​ലും ടി​ക്ക​റ്റ് കി​ട്ടാ​നി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. യാ​ത്രാ​ത്തി​ര​ക്ക് മു​ത​ലെ​ടു​ത്ത് സ്വ​കാ​ര്യ​ബ​സു​ക​ൾ ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​ർ​ത്തി​യ​താ​യും പ​രാ​തി​ക​ളു​യ​ർ​ന്നി​രു​ന്നു.

കേ​ര​ള ആ​ർ​ടി​സി സ്പെ​ഷ​ൽ ബ​സു​ക​ളു​ടെ സ​മ​യ​ക്ര​മം

വൈ​കു​ന്നേ​രം 6.15ന് ​ബം​ഗ​ളൂ​രു- എ​റ​ണാ​കു​ളം ഡീ​ല​ക്സ് (കു​ട്ട, മാ​ന​ന്ത​വാ​ടി വ​ഴി), 6.30ന് ​എ​റ​ണാ​കു​ളം ഡീ​ല​ക്സ് (കു​ട്ട, മാ​ന​ന്ത​വാ​ടി വ​ഴി), ഏ​ഴി​ന് തൃ​ശൂ​ർ ഡീ​ല​ക്സ് (കു​ട്ട, മാ​ന​ന്ത​വാ​ടി വ​ഴി), 7.15ന് ​തൃ​ശൂ​ർ ഡീ​ല​ക്സ് (കു​ട്ട, മാ​ന​ന്ത​വാ​ടി വ​ഴി), 8.31ന് ​തൃ​ശൂ​ർ ഡീ​ല​ക്സ് (സേ​ലം വ​ഴി), 6.30ന് ​കോ​ട്ട​യം ഡീ​ല​ക്സ് (കു​ട്ട, മാ​ന​ന്ത​വാ​ടി വ​ഴി), 7.10ന് ​കോ​ഴി​ക്കോ​ട് എ​ക്സ്പ്ര​സ് (കു​ട്ട, മാ​ന​ന്ത​വാ​ടി വ​ഴി), 8.20ന് ​കോ​ഴി​ക്കോ​ട് ഡീ​ല​ക്സ് (കു​ട്ട, മാ​ന​ന്ത​വാ​ടി വ​ഴി), 8.45ന് ​കോ​ഴി​ക്കോ​ട് ഡീ​ല​ക്സ് (കു​ട്ട, മാ​ന​ന്ത​വാ​ടി വ​ഴി), 9.25ന് ​കോ​ഴി​ക്കോ​ട് ഡീ​ല​ക്സ് (കു​ട്ട, മാ​ന​ന്ത​വാ​ടി വ​ഴി), 9.35ന് ​കോ​ഴി​ക്കോ​ട് ഡീ​ല​ക്സ് (കു​ട്ട, മാ​ന​ന്ത​വാ​ടി വ​ഴി), 9.45ന് ​കോ​ഴി​ക്കോ​ട് ഡീ​ല​ക്സ് (കു​ട്ട, മാ​ന​ന്ത​വാ​ടി വ​ഴി), 10.15ന് ​കോ​ഴി​ക്കോ​ട് ഡീ​ല​ക്സ് (കു​ട്ട, മാ​ന​ന്ത​വാ​ടി വ​ഴി), 11.25ന് ​കോ​ഴി​ക്കോ​ട് ഡീ​ല​ക്സ് (ബ​ത്തേ​രി വ​ഴി), 11.50 കോ​ഴി​ക്കോ​ട് എ​ക്സ്പ്ര​സ് (ബ​ത്തേ​രി വ​ഴി), 9.46ന് ​ക​ണ്ണൂ​ർ‌ ഡീ​ല​ക്സ് (മ​ട്ട​ന്നൂ​ർ വ​ഴി), പ​ത്തി​ന് ക​ണ്ണൂ​ർ എ​ക്സ്പ്ര​സ് (കൂ​ത്തു​പ​റ​മ്പ് വ​ഴി), 10.46ന് ​ക​ണ്ണൂ​ർ സൂ​പ്പ​ർ​ഫാ​സ്റ്റ് (കൂ​ത്തു​പ​റ​മ്പ് വ​ഴി), 9.15ന് ​പ​യ്യ​ന്നൂ​ർ എ​ക്സ്പ്ര​സ് (ക​ണ്ണൂ​ർ വ​ഴി), 10.15ന് ​പ​യ്യ​ന്നൂ​ർ എ​ക്സ്പ്ര​സ് (ചെ​റു​പു​ഴ വ​ഴി), പ​ത്തി​ന് ത​ല​ശേ​രി ഡീ​ല​ക്സ് (കൂ​ത്തു​പ​റ​മ്പ് വ​ഴി), 10.20ന് ​ത​ല​ശേ​രി ഡീ​ല​ക്സ് (കൂ​ത്തു​പ​റ​മ്പ് വ​ഴി), 11.55ന് ​സു​ൽ​ത്താ​ൻ ബ​ത്തേ​രി സൂ​പ്പ​ർ​ഫാ​സ്റ്റ്.