ജ​ർ​മ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് 24ന്; ​പ്ര​ചാ​ര​ണ​ച്ചൂ​ട് അ​വ​സാ​നി​ച്ചു
Friday, September 22, 2017 10:04 AM IST
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രു ദി​വ​സം മാ​ത്രം ശേ​ഷി​ക്കെ പ്ര​മു​ഖ നേ​താ​ക്ക​ളെ​ല്ലാം തി​ര​ക്കി​ട്ട പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ലാ​ണ്. സെ​പ്റ്റം​ബ​ർ 24നു ​ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന ദി​വ​സ​ത്തി​ലെ പ്ര​ചാ​ര​ണ​മാ​ണ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

13 റാ​ലി​ക​ളി​ലാ​ണ് ചാ​ൻ​സ​ല​ർ അം​ഗ​ല മെ​ർ​ക്ക​ൽ അ​വ​സാ​ന വാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം മാ​ത്രം പ്ര​ക​ട​ന​ങ്ങ​ൾ​ക്കും റാ​ലി​ക​ൾ​ക്കും അ​നു​മ​തി​യി​ല്ല. നാ​ലാം വ​ട്ട​വും മെ​ർ​ക്ക​ൽ ചാ​ൻ​സ​ല​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​മെ​ന്നാ​ണ് അ​ഭി​പ്രാ​യ വോ​ട്ടെ​ടു​പ്പു​ക​ളി​ലെ​ല്ലാം പ്ര​വ​ചി​ക്ക​പ്പെ​ടു​ന്ന​ത്.

പ​രീ​ക്ഷ​ണം മെ​ർ​ക്ക​ലി​ന്‍റെ അ​ഭ​യാ​ർ​ഥി ന​യ​ത്തി​നും

ജ​ർ​മ​ൻ ചാ​ൻ​സ​ല​റാ​യി​രു​ന്ന മൂ​ന്നു​ത​വ​ണ​യും വ​ച്ചു അം​ഗ​ല മെ​ർ​ക്ക​ലി​ന്‍റെ ജ​ന​പ്രീ​തി ഏ​റ്റ​വു​മ​ധി​കം ഇ​ടി​യാ​ൻ കാ​ര​ണ​മാ​യ​ത് അ​വ​രു​ടെ തു​റ​ന്ന അ​ഭ​യാ​ർ​ഥി ന​യ​മാ​യി​രു​ന്നു. അ​തി​ന്‍റെ പ​രീ​ക്ഷാ ഫ​ലം കൂ​ടി​യാ​യാ​ണ് ഈ ​മാ​സം 24 നു ​ന​ട​ക്കാ​ൻ പോ​കു​ന്ന പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ല വി​ല​യി​രു​ത്ത​പ്പെ​ടാ​ൻ പോ​കു​ന്ന​ത്.

ഇ​ട​ക്കാ​ല​ത്ത് അ​ഭ​യാ​ർ​ഥി പ്ര​വാ​ഹം കാ​ര​ണം മെ​ർ​ക്ക​ലി​ന്‍റെ​യും സി​ഡി​യു​വി​ന്‍റെ​യും ജ​ന​പ്രീ​തി കു​ത്ത​നെ ഇ​ടി​ഞ്ഞി​രു​ന്നെ​ങ്കി​ലും, പി​ന്നീ​ട് അ​ഭ​യാ​ർ​ഥി​ക​ളെ നി​യ​ന്ത്രി​ക്കാ​നും പു​ന:​ര​ധി​വ​സി​പ്പി​ക്കാ​നും സ​ർ​ക്കാ​രും യൂ​റോ​പ്യ​ൻ യൂ​ണി​യ​നും സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളോ​ടെ ഈ ​ജ​ന​പ്രീ​തി ഒ​രു പ​രി​ധി വ​രെ തി​രി​ച്ചു കി​ട്ടി​യി​രു​ന്നു.

ക​രു​ത്തോ​ടെ സി​ഡി​യു

തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​ഡി​യു അ​ധി​കാ​രം നി​ല​നി​ർ​ത്തു​മെ​ന്ന കാ​ര്യ​ത്തി​ൽ അ​ഭി​പ്രാ​യ സ​ർ​വേ​ക​ളി​ലൊ​ന്നും അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മി​ല്ല. 37 ശ​ത​മാ​നം വോ​ട്ടാ​ണ് ചാ​ൻ​സ​ല​ർ അം​ഗ​ല മെ​ർ​ക്ക​ലി​ന്‍റെ പാ​ർ​ട്ടി​യാ​യ സി​ഡി​യു​വി​നും ബ​വേ​റി​യ​ൻ സ​ഹോ​ദ​ര പാ​ർ​ട്ടി​യാ​യ സി​എ​സ്യു​വി​നും കൂ​ടി പ്ര​വ​ചി​ക്ക​പ്പെ​ടു​ന്ന​ത്.

നി​ല​വി​ൽ 630 സീ​റ്റാ​ണ് ജ​ർ​മ​ൻ പാ​ർ​ല​മെ​ന്‍റി​ലു​ള്ള​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ​മു​ത​ൽ സീ​റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ദ്ധ​ന വ​രു​ത്തി 675 അം​ഗ​ങ്ങ​ളെ​യാ​ണ് പാ​ർ​ല​മെ​ന്‍റി​ലേ​യ്ക്ക് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.പാ​ർ​ട്ടി​ക​ളു​ടെ വോ​ട്ട് നി​ല അ​നു​സ​രി​ച്ച് ഇ​തി​ൽ ചെ​റി​യ വ്യ​ത്യാ​സ​ങ്ങ​ൾ വ​രും. നി​ശ്ചി​ത ശ​ത​മാ​നം വോ​ട്ട് നേ​ടു​ന്ന പാ​ർ​ട്ടി​ക​ൾ​ക്കേ പാ​ർ​ല​മെ​ന്‍റി​ൽ പ്രാ​തി​നി​ധ്യം ല​ഭി​ക്കൂ.​അ​താ​യ​ത് മൊ​ത്തം പോ​ൾ ചെ​യ്യു​ന്ന വോ​ട്ടി​ന്‍റെ മി​നി​മം അ​ഞ്ചു ശ​ത​മാ​നം വോ​ട്ടു ല​ഭി​ച്ചാ​ൽ മാ​ത്ര​മേ പാ​ർ​ല​മെ​മ​ന്‍റി​ൽ അം​ഗീ​കൃ​ത അം​ഗ​മാ​വു​ക​യു​ള്ളു എ​ന്നാ​ണ് ച​ട്ടം.

തെരഞ്ഞെടുപ്പിൽ ഉർദുഗാന്‍റെ വാക്ക് കേൾക്കുമോ തുർക്കി വംശജർ ?

ഈ മാസം 24 നു ജർമൻ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തുർക്കി പ്രസിഡന്‍റ് റജബ് തയ്യിബ് എർദോഗാന്‍റെ വാക്കുകൾക്ക് ജർമനിയിലെ തുർക്കി വംശജരായ വോട്ടർമാർ കാതു കൊടുക്കുമോ എന്ന് ഉറ്റു നോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.
||
രാജ്യത്തെ മൂന്നു പ്രമുഖ പാർട്ടികളായ സിഡിയു, എസ്പിഡി, ഗ്രീൻ പാർട്ടി എന്നിവർക്ക് വോട്ട് ചെയ്യരുതെന്നാണ് ഉർദുഗാൻ ആഹ്വാനം ചെയ്തിരിക്കുന്നത്. ജർമൻ രാഷ്ട്രീയത്തിലുള്ള തുർക്കിയുടെ ഇടപെടൽ ജർമനിയെ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു.

പ്ര​തീ​കാ​ത്മ​ക​മാ​യി വോ​ട്ട് ചെ​യ്ത് വി​ദേ​ശി​ക​ൾ

ജ​ർ​മ​നി​യി​ൽ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ന് മ​ണി​ക്കു​റു​ക​ൾ ബാ​ക്കി​നി​ല്ല​ക്കെ, ഇ​ന്ന​ലെ ത​ന്നെ സെ​ൻ​ട്ര​ൽ ബ​ർ​ലി​നി​ൽ 20 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളൊ​രു​ങ്ങി. ആ​ളു​ക​ൾ കൂ​ട്ട​മാ​യി വോ​ട്ട് ചെ​യ്യാ​നു​മെ​ത്തി. വ​ന്ന​തെ​ല്ലാം വി​ദേ​ശി​ക​ൾ.

പ്ര​തീ​കാ​ത്മ​ക​മാ​യി​രു​ന്നു വോ​ട്ട് ചെ​യ്യ​ൽ. എ​ല്ലാ​വ​ർ​ക്കും വോ​ട്ട​വ​കാ​ശം എ​ന്ന ആ​വ​ശ്യം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​നു​ള്ള പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു ഇ​ത്.

പ​ത്തു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ജ​ർ​മ​നി​യി​ൽ താ​മ​സി​ച്ചി​ട്ടും വോ​ട്ട​വ​കാ​ശം ല​ഭി​ക്കാ​ത്ത​വ​ർ കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. പോ​ള​ണ്ടി​ൽ​നി​ന്നു​ള്ള കു​ടി​യേ​റ്റ​ക്കാ​രാ​യി​രു​ന്നു ഏ​റെ​യും. തു​ർ​ക്കി​യി​ൽ​നി​ന്നു വ​ന്ന് മു​പ്പ​തു വ​ർ​ഷ​മാ​യി ജ​ർ​മ​നി​യി​ൽ താ​മ​സി​ക്കു​ന്ന ഒ​രാ​ളും വോ​ട്ട് ചെ​യ്യാ​നെ​ത്തി.
എ​ട്ടു മി​ല്യ​നോ​ളം ആ​ളു​ക​ൾ​ക്കാ​ണ് വോ​ട്ട​വ​കാ​ശം.

ജ​ർ​മ​നി​യി​ൽ മു​സ്ലിം വോ​ട്ടു​ക​ൾ ഒ​ന്ന​ര മി​ല്യ​ൻ

ജ​ർ​മ​ൻ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​ന്ന​ര മി​ല്യ​ൻ മു​സ്ലിം​ക​ൾ​ക്ക് വോ​ട്ട​വ​കാ​ശം. ഇ​വ​ർ ആ​രെ, ഏ​തു പാ​ർ​ട്ടി​യെ പി​ന്തു​ണ​യ്ക്കും എ​ന്ന​താ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ർ ഉ​റ്റു നോ​ക്കു​ന്ന പ്ര​ധാ​ന ചോ​ദ്യ​ങ്ങ​ളി​ലൊ​ന്ന്.

മു​സ്ലിം വി​ഭാ​ഗ​ത്തി​ൽ ഭൂ​രി​പ​ക്ഷ​വും തു​ർ​ക്കി വം​ശ​ജ​രാ​ണ്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 64 ശ​ത​മാ​നം തു​ർ​ക്കി വം​ശ​ജ​രും വോ​ട്ട് ചെ​യ്ത​ത് സോ​ഷ്യ​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​ക്കാ​യി​രു​ന്നു എ​ന്നാ​ണ് ക​ണ​ക്ക്. 12 ശ​ത​മാ​നം പേ​ർ ഗ്രീ​ൻ പാ​ർ​ട്ടി​ക്കും ഇ​ട​തു​പ​ക്ഷ​ത്തി​നും വോ​ട്ട് ചെ​യ്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍