ജ​ർ​മ​ൻ മ​ല​യാ​ളി ഗ​വേ​ഷ​ക​ൻ ഡോ.​ബെ​നേ​ഷ് ജോ​സ​ഫ് അ​ഡോ​ൾ​ഫ് മെ​സ​ർ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി
Thursday, September 21, 2017 9:35 AM IST
ബ​ർ​ലി​ൻ: മ​ല​യാ​ളി​യാ​യ ബ​യോ ഫി​സി​സി​സ്റ്റ് ബെ​നേ​ഷ് ജോ​സ​ഫ് ഈ ​വ​ർ​ഷ​ത്തെ അ​ഡോ​ൾ​ഫ് മെ​സ​ർ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. ഗോ​യ്ഥെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ യൂ​ണി​വേ​ഴ്സി​റ്റി അ​ധ്യ​ക്ഷ പ്രൊ​ഫ. ബ്രി​ജി​ത്ത വോ​ൾ​ഫ്, അ​ഡോ​ൾ​ഫ് മെ​സ​ർ ഫൗ​ണ്ടേ​ഷ​ൻ അ​ധ്യ​ക്ഷ​ൻ സ്റ്റെ​ഫാ​ൻ മെ​സ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പ​തോ​ജ​നി​ക് ബാ​ക്റ്റീ​രി​യ​യി​ൽ ന​ട​ത്തി​യ പ​ഠ​ന​മാ​ണ് ഡോ. ​ബെ​നേ​ഷി​നെ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​ക്കി​യ​ത്. 25,000 യൂ​റോ​യാ​ണ് സ​മ്മാ​ന​ത്തു​ക. 2013 മു​ത​ൽ ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലെ ഗോ​യ്ഥെ യൂ​ണി​വേ​ഴ്സി​റ്റി​യി​ലാ​ണ് ഡോ. ​ബെ​നേ​ഷ് ബ​യോ​ഫി​സി​സ്റ്റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​ത്.

അ​ടി​സ്ഥാ​ന ഗ​വേ​ഷ​ണ പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ മി​ക​വ് പു​ല​ർ​ത്തു​ന്ന യു​വ ഗ​വേ​ഷ​ക​ർ​ക്ക് 1994 മു​ത​ലാ​ണ് അ​ഡോ​ൾ​ഫ് മെ​സ​ർ ഫൗ​ണ്ടേ​ഷ​ൻ പു​ര​സ്കാ​രം ന​ൽ​കി​വ​രു​ന്ന​ത്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ മ​രു​തോ​ങ്ക​ര​യാ​ണ് ഡോ.​ബെ​നേ​ഷി​ന്‍റെ ജ·​ദേ​ശം. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി ജ​ർ​മ​നി​യി​ലെ ഒ​ഫ​ൻ​ബാ​ഹി​ൽ താ​മ​സി​യ്ക്കു​ന്നു. ഭാ​ര്യ ര​മ്യ മാ​ത്യൂ​സ്. മ​ക​ൻ ജെ​യ്ക്ക് ബെ​ൻ.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ