കൊ​ളം​ബ​സി​ൽ തി​രു​നാ​ൾ ഭ​ക്തി​നി​ർ​ഭ​ര​മാ​യി
Thursday, September 21, 2017 9:12 AM IST
ഒ​ഹാ​യോ: കൊ​ളം​ബ​സ് സീ​റോ മ​ല​ബാ​ർ മി​ഷ​ന്‍റെ മ​ദ്ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ തി​രു​നാ​ൾ സെ​പ്റ്റം​ബ​ർ 17നു ​ഭ​ക്തി​നി​ർ​ഭ​ര​മാ​യി കൊ​ണ്ടാ​ടി. ഷി​ക്കാ​ഗോ രൂ​പ​താ സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​യി ആ​ല​പ്പാ​ട്ട് തി​രു​നാ​ൾ ക​ർ​മ്മ​ങ്ങ​ൾ​ക്ക് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഈ​വ​ർ​ഷ​ത്തെ തി​രു​നാ​ൾ ഏ​റ്റെ​ടു​ത്ത് ന​ട​ത്തി​യ​ത് 40 പ്ര​സു​ദേ​ന്തി​മാ​രാ​യി​രു​ന്നു.

പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റേയും, ഭാ​ര​ത​ത്തി​ൽ നി​ന്നു​ള്ള വി​ശു​ദ്ധ​രു​ടേ​യും തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ദ​ക്ഷി​ണ​ത്തി​ലും, ഉൗ​ട്ടു​നേ​ർ​ച്ച​യി​ലും അ​നേ​കം പേ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്നു ന​ട​ന്ന പൊ​തു സ​മ്മേ​ള​ന​ത്തി​ൽ കു​ട്ടി​ക​ളു​ടേ​യും, മു​തി​ർ​ന്ന​വ​രു​ടേ​യും ക​ലാ​പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടി. മാ​ർ ജോ​യി ആ​ല​പ്പാ​ട്ട് ഈ​വ​ർ​ഷ​ത്തെ വേ​ദോ​പ​ദേ​ശ ക്ലാ​സു​ക​ളി​ലെ ഉ​ന്ന​ത ഉ​ന്ന​ത വി​ജ​യി​ക​ൾ​ക്കും, നൂ​റു ശ​ത​മാ​നം ഹാ​ജ​രാ​യ​വ​ർ​ക്കും, പി​ക്നി​ക്കി​ലെ വി​ജ​യി​ക​ളാ​യ പു​ലി​ക്കു​ട്ടി​ക​ൾ​ക്കും, കൊ​ളം​ബ​സ് ന​സ്രാ​ണി ക​പ്പ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യി​ക​ളാ​യ ന്ധ​അ​വ​ഞ്ചേ​ഴ്സ്’ ടീ​മി​നും സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ഈ​വ​ർ​ഷ​ത്തെ കൊ​ളം​ബ​സ് ന​സ്രാ​ണി അ​വാ​ർ​ഡ് നേ​ടി​യ ജി​ൽ​സ​ണ്‍ ജോ​സി​നെ വേ​ദി​യി​ൽ ആ​ദ​രി​ച്ചു. ഹാ​ർ​വി കൊ​ടു​ങ്കാ​റ്റ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സ​മാ​ഹ​രി​ച്ച തു​ക മാ​ർ ജോ​യി ആ​ല​പ്പാ​ട്ട് പി​താ​വി​നു സ​മ​ർ​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം