ലോം​ഗ്ഐ​ല​ന്‍റി​ൽ ഓ​ണാ​ഘോ​ഷം 24ന്
Thursday, September 21, 2017 9:09 AM IST
ന്യൂ​യോ​ർ​ക്ക്: ബ​ഹു​ജ​ന പ​ങ്കാ​ളി​ത്ത​വും വൈ​വി​ധ്യ​വും ക​ലാ​മൂ​ല്യ​വും നി​റ​ഞ്ഞ പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് എ​ല്ലാ​വ​ർ​ഷ​വും ന​ട​ത്തി​വ​രു​ന്ന ന്യൂ​യോ​ർ​ക്കി​ലെ ഏ​റ്റ​വും വ​ലി​യ തി​രു​വോ​ണാ​ഘോ​ഷ​ങ്ങ​ൾ സെ​പ്റ്റം​ബ​ർ 24ന് ​ഞാ​യ​റാ​ഴ്ച ലോം​ഗ്ഐ​ല​ന്‍റി​ൽ ന​ട​ക്കും.

ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ലോം​ഗ്ഐ​ല​ന്‍റും, ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​യോ​ർ​ക്കും (എ​ൻ​എ​എ​ൻ​വൈ) സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ്രാ​ദേ​ശി​ക ഭ​ര​ണ​ത​ല​ത്തി​ലെ ഉ​ന്ന​ത​ർ ഉ​ൾ​പ്പെ​ട്ട നി​ര​വ​ധി വി​ശി​ഷ്ടാ​തി​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന​താ​ണ്. ന്യൂ​ഹൈ​ഡ് പാ​ർ​ക്കി​ലു​ള്ള ക്ലി​ന്‍റ​ണ്‍, ജി. ​മാ​ർ​ട്ടി​ൻ പാ​ർ​ക്ക് ഹാ​ളി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30 മു​ത​ൽ വൈ​കു​ന്നേ​രം 5 വ​രെ​യാ​ണ് പ​രി​പാ​ടി​ക​ൾ. ഉ​ച്ച​യ്ക്ക് 12.30മു​ത​ൽ ആ​രം​ഭി​ക്കു​ന്ന വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യോ​ടെ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും.

തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ഏ​ഷ്യാ​നെ​റ്റ് യു​എ​സ്എ​യു​ടെ ത​ല​വ​നും, ജേ​ർ​ണ​ലി​സ്റ്റ് അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ഡോ. ​കൃ​ഷ്ണ കി​ഷോ​ർ ഓ​ണ​സ​ന്ദേ​ശം ന​ൽ​കും. നാ​സാ കൗ​ണ്ടി​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ഡ്വേ​ർ​ഡ് മം​ഗാ​നോ, ഹോ​ണ​റ​ബി​ൾ ജൂ​ഡി ബോ​സ് വ​ർ​ത്ത് (സൂ​പ്പ​ർ​വൈ​സ​ർ, ടൗ​ണ്‍ ഓ​ഫ് നോ​ർ​ത്ത് ഹെം​പ്സ്റ്റ​ഡ്), ഹോ​ണ​റ​ബി​ൾ റി​ച്ചാ​ർ​ഡ് ജെ. ​നി​ക്കോ​ളോ (ലെ​ജി​സ്ലേ​റ്റ​ർ, നാ​സു കൗ​ണ്ടി), ഹോ​ണ​റ​ബി​ൾ ആ​ഞ്ച​ലാ ഫെ​രേ​രാ (കൗ​ണ്‍​സി​ൽ​മാ​ൻ, ടൗ​ണ്‍ ഓ​ഫ് നോ​ർ​ത്ത് ഹെം​പ്സ്റ്റ​ഡ്), ഡോ. ​തോ​മ​സ് പി. ​മാ​ത്യു (പ്ര​സി​ഡ​ന്‍റ്, എ.​കെ.​എം.​ജി ന്യൂ​യോ​ർ​ക്ക്) എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കും. ഇ​ളം​ത​ല​മു​റ​യി​ലെ മു​പ്പ​തു പേ​ർ​ന്ന് ആ​ല​പി​ക്കു​ന്ന ദേ​ശീ​യ ഗാ​നം ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടും.

അ​ത്ത​പ്പൂ​ക്ക​ളം, തി​രു​വാ​തി​ര, സം​ഘ​നൃ​ത്തം എ​ന്നി​വ​യ്ക്കൊ​പ്പം 75 വ​നി​ത​ക​ൾ ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന ചെ​ണ്ട​മേ​ളം ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് ച​ടു​ല​മാ​യ താ​ള​ക്കൊ​ഴു​പ്പേ​കും. ക​ലാ​ഭ​വ​ൻ ജ​യ​നും സം​ഘ​വും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ട​ൻ പാ​ട്ടു​ക​ൾ, ഇ​ത​ര ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യാ​ണ് ഈ​വ​ർ​ഷ​ത്തെ പ്ര​മു​ഖ ക​ലാ​വി​രു​ന്നു​ക​ൾ. ആ​ഘോ​ഷ​ക​ര​മാ​യ ഈ ​ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യി​പ്പി​ക്കാ​ൻ ഏ​വ​രേ​യും ഹാ​ർ​ദ്ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നു സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സാ​ബു ലൂ​ക്കോ​സ് (516 902 4300), മേ​രി ഫി​ലി​പ്പ് (347 254 9834), ബ​ഞ്ച​മി​ൻ ജോ​ർ​ജ് (516 851 6577), സി​സി​ലി ജോ​യി (319 527 9123), ബേ​ബി കു​ര്യാ​ക്കോ​സ് (516 270 2722), ജോ​ർ​ജ് തോ​മ​സ് (516 849 9255), ഏ​ലി​യാ​മ്മ അ​പ്പു​ക്കു​ട്ട​ൻ (516 270 2906), മാ​ത്യു തോ​മ​സ് (917 539 1652), തോ​മ​സ് എം. ​ജോ​ർ​ജ് (917 502 8852), ഡോ. ​ജേ​ക്ക​ബ് തോ​മ​സ് (718 406 2541), ജ​യിം​സ് മാ​ത്യു (718 344 0846), വ​ർ​ഗീ​സ് ജോ​സ​ഫ് (516 302 3563), ജോ​ജി കു​ര്യാ​ക്കോ​സ് (516 376 6698).

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം