വ​ടം​വ​ലി: മെ​ൽ​ബ​ണി​നെ അ​ട്ടി​മ​റി​ച്ചു ബ്രി​സ്ബ​ണി​ന് മൂ​ന്നാം വി​ജ​യം
Thursday, September 21, 2017 8:48 AM IST
മെ​ൽ​ബ​ണ്‍: ബ​ൻ​ഡി​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ബ്രി​സ്ബ​ൻ സെ​വ​ൻ​സ് ജേ​താ​ക്ക​ൾ. അ​ത്യ​ന്തം വാ​ശി​യേ​റി​യ ക​ടു​ത്ത മ​ത്സ​ര​ത്തി​ൽ മെ​ൽ​ബ​ണ്‍ വി​സ്റ്റാ​റി​നെ അ​ട്ടി​മ​റി​ച്ചാ​ണ് ബ്രി​സ്ബ​ണ്‍ ബ​ൻ​ഡി​ഗോ​യി​ൽ കി​രീ​ടം ചൂ​ടി​യ​ത്.

ഈ ​സീ​സ​ണി​ലെ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ചാ​ന്പ്യ​ൻ​പ​ട്ട​മാ​ണ് ബ്രി​സ്ബ​ണി​ന്‍റേത്. അ​തേ​സ​മ​യം വ​ടം​വ​ലി​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി പ​രാ​ജ​യ​മ​റി​യാ​തെ ജൈ​ത്ര​യാ​ത്ര ന​ട​ത്തി മെ​ൽ​ബ​ണ്‍ വി​സ്റ്റാ​റി​ന്‍റെ പ​രാ​ജ​യം അ​പ്ര​തീ​ക്ഷി​ത​വും.

ടോ​മി മാ​ത്യു മേ​ലു​കു​ന്നേ​ൽ ക്യാ​പ്റ്റ​നാ​യ ബ്രി​സ്ബ​ൻ സെ​വ​ൻ​സി​ൽ അ​രു​ണ്‍ ക​ല്ലു​പ​റ​ന്പി​ൽ, ആ​ദ​ർ​ശ് മി​ല​ൻ പ​ള്ളി​ക്കു​ന്നേ​ൽ, സി​ബി ജോ​ർ​ജ് പാ​ല​ത്തും​പാ​ട്ട്, സി​ബി​ൻ ജോ​സ് ഒ​റ്റ​ത്തെ​ങ്ങു​ങ്ക​ൽ, ഡെ​ന്നീ​സ്, ജോ​ർ​ജ് മൈ​പ്പാ​ൻ, സ​ൽ​ജ​ൻ ജോ​ണ്‍ കു​ന്നം​കോ​ട്ട്, കി​ര​ണ്‍ പോ​ൾ കൈ​പ്പ​റ​ന്പ​ത്ത്, ശ്രീ​ജി​ത്ത് പ​ത്മ​നാ​ഭ​ൻ കൈ​പ്പു​ഴ പു​ത്ത​ൻ​വീ​ട്, ജോ​സ് മാ​ത്യു പു​തു​കു​ന്ന​ത്ത് എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യി​രു​ന്നു. റോ​യി തോ​മ​സ് ഓ​ട​ലാ​നി കോ​ച്ചും പോ​ൾ അ​ല​ക്സ് ത​യ്യി​ൽ മാ​നോ​ജ​രു​മാ​യി​രു​ന്നു. വി​ജ​യി​ക​ൾ​ക്ക് 1001 ഡോ​ള​റും ട്രോ​ഫി​യും മു​ട്ട​നാ​ട്ടും ല​ഭി​ച്ചു. റ​ണ്ണേ​ഴ്സ് അ​പ്പി​ന് 751 ഡോ​ള​റും ട്രോ​ഫി​യും പൂ​വ​ൻ​കോ​ഴി​യും സ​മ്മാ​നി​ച്ചു.

റി​പ്പോ​ർ​ട്ട്:​തോ​മ​സ് ടി. ​ഓ​ണാ​ട്ട്