ബ്രെ​ക്സി​റ്റ് അ​ന​ന്ത​ര സു​ര​ക്ഷാ പ​ദ്ധ​തി യു​കെ പു​റ​ത്തു​വി​ട്ടു
Wednesday, September 20, 2017 10:05 AM IST
ല​ണ്ട​ൻ: ബ്രെ​ക്സി​റ്റി​നു ശേ​ഷം യൂ​റോ​പ്യ​ൻ യൂ​ണി​യ​നു​മാ​യി ഒ​പ്പു​വ​യ്ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന സു​ര​ക്ഷാ ഉ​ട​ന്പ​ടി​യു​ടെ ക​ര​ട് രൂ​പം ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട്ടു. നി​യ​മ​വാ​ഴ്ച ഉ​റ​പ്പാ​ക്ക​ൽ, സു​ര​ക്ഷ, ക്രി​മി​ന​ൽ ജ​സ്റ്റി​സ് എ​ന്നീ വി​ഷ​യ​ങ്ങ​ൾ​ക്ക് നി​യ​മ​പ​ര​മാ​യ അ​ടി​ത്ത​റ ന​ൽ​കാ​ൻ ഉ​ട​ന്പ​ടി സ​ഹാ​യി​ക്കു​മെ​ന്നാ​ണ് ബ്രി​ട്ടീ​ഷ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ. ഇ​തി​നു വ​രു​ന്ന ചെ​ല​വ് എ​ത്ര​യാ​യി​രി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

പ​ദ്ധ​തി​ക്ക് യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ അം​ഗീ​കാ​രം ല​ഭി​ക്കു​മെ​ന്നു ത​ന്നെ​യാ​ണ് ബ്രി​ട്ട​ന്‍റെ ഉ​റ​ച്ച പ്ര​തീ​ക്ഷ. എ​ന്നാ​ൽ, ലേ​ബ​ർ പാ​ർ​ട്ടി​യും ലി​ബ​റ​ൽ ഡെ​മോ​ക്രാ​റ്റു​ക​ളും ക​ര​ട് നി​ർ​ദേ​ശ​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ന്നു. ബ്രെ​ക്സി​റ്റ് പൂ​ർ​ണ​മാ​കു​ന്ന​തോ​ടെ ബ്രി​ട്ട​നെ യൂ​റോ​പ്യ​ൻ കോ​ട​തി​യു​ടെ അ​ധി​കാ​ര പ​രി​ധി​യി​ൽ​നി​ന്നു പൂ​ർ​ണ​മാ​യി പു​റ​ത്തെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ക​ര​ട് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ