വോ​യ്സ് ഓ​ഫ് പീ​സ് മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ്ര​ദ​ർ സാ​ബു ആ​റു​തൊ​ട്ടി​യി​ൽ ന​യി​ച്ച ധ്യാ​നം സ​മാ​പി​ച്ചു
Tuesday, September 19, 2017 8:57 AM IST
എ​ന്നി​സ്: വോ​യ്സ് ഓ​ഫ് പീ​സ് മി​നി​സ്ട്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​പ്റ്റം​ബ​ർ 15,16,17 ( വെ​ള്ളി,ശ​നി, ഞാ​യ​ർ) ദി​വ​സ​ങ്ങ​ളി​ൽ കൗ​ണ്ടി ക്ല​യ​റി​ലെ എ​ന്നി​സി​ലു​ള്ള, സെ​ന്‍റ് ഫ്ള​ന​ൻ​സ് കോ​ളേ​ജി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ട്ടു റെ​സി​ഡ​ൻ​ഷ്യ​ൽ ധ്യാ​നം സ​മാ​പി​ച്ചു. കു​ട്ടി​ക​ൾ​ക്കാ​യ് പ്ര​തേ​കം ധ്യ​ന​വും ഒ​രു​ക്കി​യി​രു​ന്നു. പ്ര​ശ​സ്ത ധ്യാ​ന​ഗു​രു ബ്ര​ദ​ർ സാ​ബു ആ​റു​തൊ​ട്ടി​യി​ൽ ന​യി​ച്ച ധ്യാ​ന​ത്തി​ൽ ഇ​രു​ന്നൂ​റി​ൽ കു​ടു​ത​ൽ ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. നി​ര​വ​ധി അ​ത്ഭു​ത രോ​ഗ​സൗ​ഖ്യ​ങ്ങ​ൾ സം​ഭ​വി​ച്ച​ത്തി​നു ധ്യാ​ന​ത്തി​ൽ സം​ബ​ന്ധി​ച്ച​വ​ർ സാ​ക്ഷി​ക​ളാ​യി.
||
സെ​പ്റ്റം​ബ​ർ 15ന് ​തി​രു​ക​ർ​മ്മ​ങ്ങ​ൾ കി​ല്ല​ലൂ രൂ​പ​ത​യി​ലെ മെ​ത്രാ​ൻ റൈ​റ്റ് റ​വ. ബി​ഷ​പ്പ് ഫി​ൻ​ൻ​റ​ൻ മൊ​ന​ഹ​നും, 16ന് ​തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് വോ​യ്സ് ഓ​ഫ് പീ​സ് മി​നി​സ്റ്റി​റി​യു​ടെ പേ​ട്ര​ൻ​റ് ബി​ഷ​പ്പും, കാ​ഷ്യ​ൽ & ഇ​മി​ലി രൂ​പ​ത​ക​ളു​ടെ ആ​ർ​ച്ചു ബി​ഷ​പ്പു​മാ​യ റ​വ. കി​ര​ണ്‍ ഒ​റ​യി​ലി​യും, 17ന് ​തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് ലിം​റി​ക്ക് സി​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ചാ​പ്ലി​ൻ റ​വ.​ഫാ.​റോ​ബി​ൻ തോ​മ​സും നേ​തൃ​ത്വം ന​ൽ​കി. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​രം​ഭി​ച്ച ശു​ശ്രൂ​ഷ​ക​ൾ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം സ​മാ​പി​ച്ചു. 2018 ന​വം​ബ​ർ ഒ​ന്നു​മു​ത​ലാ​ണ് ബ്ര​ദ​ർ സാ​ബു ആ​റു​തൊ​ട്ടി​ലി​ന്‍റെ അ​യ​ർ​ല​ൻ​ഡി​ലെ അ​ടു​ത്ത ധ്യാ​നം. ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കും ധ്യാ​ന വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച​വ​ർ​ക്കും ഫാ.​ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ ന​ന്ദി അ​റി​യി​ച്ചു.