'സൃ​ഷ്ടി കി​ഡ്സ് ഫെ​സ്റ്റ്' 2017 ഒ​ക്ടോ​ബ​ർ 7ന്
Tuesday, September 19, 2017 6:40 AM IST
മെ​ൽ​ബ​ണ്‍: നാ​ദം ഡാ​ൻ​ഡി​നോം​ഗി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ 'സൃ​ഷ്ടി കി​ഡ്സ് ഫെ​സ്റ്റി​ന്' വി​വി​ധ ക​ലാ മ​ത്സ​ര പ​രി​പാ​ടി​ക​ളോ​ടെ ഒ​ക്ടോ​ബ​ർ 7 ന് ​ശ​നി​യാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ വൈ​കി​ട്ട് 7 വ​രെ നോ​ബി​ൾ പാ​ർ​ക്ക് സെ​ന്‍റ് ആ​ന്‍റ​ണീ​സ് കാ​തോ​ലി​ക് പ്രൈ​മ​റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ർ​ണോ​ജ്ജ്വ​ല​മാ​യ വേ​ദി​യൊ​രു​ങ്ങു​ന്നു.

നൃ​ത്ത​ച്ചു​വ​ടു​ക​ളി​ൽ കാ​ലി​ട​റാ​തി​രി​ക്കാ​നു​ള്ള വ്യ​ഗ്ര​ത​യു​ടെ​യും സം​ഗീ​ത സാ​ന്ദ്ര​മാ​യ ഗാ​നാ​ലാ​പ​ന​ങ്ങ​ൾ​ക്ക് പു​തു​മ അ​വ​കാ​ശ​പ്പെ​ടാ​നും ചാ​യ​ക്കൂ​ട്ടു​ക​ൾ വി​സ്മ​യം തീ​ർ​ക്കു​ന്ന​തി​ന്‍റെ​യും, കു​ട്ടി​ക​ളു​ടെ വാ​ശി​യേ​റി​യ ഒ​രു ഉ​ത്സ​വ​ദി​ന​മാ​യി കൊ​ച്ചു മ​ന​സു​ക​ളി​ൽ വി​ട​രാ​ൻ വെ​ന്പു​ന്ന ക​ലാ​ത​ൽ​പ​ര​ത​യെ വേ​ഷ​മ​ണി​യി​ച്ച​വ​ത​രി​പ്പി​ക്കാ​നൊ​രു പൊ​തു​വേ​ദി​യാ​കു​ക​യാ​ണ് സൃ​ഷ്ടി കി​ഡ്സ് ഫെ​സ്റ്റി​വ​ൽ. മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം ന​ൽ​കു​ന്ന​തോ​ടൊ​പ്പം എ​ല്ലാ മ​ത്സ​രാ​ർ​ത്ഥി​ക​ൾ​ക്കും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​രി​ക്കു​ന്നു. മെ​ൽ​ബ​ണി​ലെ പ്ര​മു​ഖ ആ​യു​ർ​വേ​ദ സ്ഥാ​പ​ന​മാ​യ 'ആ​യു​ർ വു​മ​ണ്‍' മു​ഖ്യ പ്രാ​യോ​ജ​ക​ർ ആ​യി​ട്ടു​ള്ള ഈ ​വ​ർ​ഷ​ത്തെ ക​ലാ​മ​ൽ​സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന കൊ​ച്ചു കൂ​ട്ടു​കാ​രു​ടെ പ്ര​ക​ട​നം ക​ണ്ട ആ​സ്വ​ദി​ക്കാ​നും അ​വ​രെ പ്രോ​ൽ​സാ​ഹി​പ്പി​ക്കാ​നും ഏ​വ​രേ​യും സാ​ദ​രം ക്ഷ​ണി​ക്കു​ന്നു.

എ​ല്ലാ​വ​രു​ടേ​യും സൗ​ക​ര്യാ​ർ​ത്ഥം ഭ​ക്ഷ​ണ ശാ​ല​ക​ൾ രാ​വി​ലെ 10 മു​ത​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ്. മ​ൽ​സ​ര​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചും കാ​ര്യ​പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ചു മു​ള്ള കു​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക റെ​ജി​മോ​ൻ 0432655690, പ്ര​ദീ​പ് 0430933777, ന​ജ്മു​ദ്ധീ​ൻ 0432628355, ബൈ​ജു 0402494761, ഷീ​ല 0404414132, സി​നി 0414649240.

റി​പ്പോ​ർ​ട്ട്: ജോ​സ് എം. ​ജോ​ർ​ജ്