സൂ​റി​ച്ചി​ൽ ഓ​ർ​ത്ത​ഡോ​ക്സ് പ​രി​ശു​ദ്ധ·ാ​രു​ടെ പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ചു
Monday, September 18, 2017 10:10 AM IST
സൂ​റി​ച്ച്: സൂ​റി​ച്ചി​ന്‍റെ കാ​വ​ൽ പി​താ​ക്കന്മാ​രാ​യ പ​രി. ഫെ​ലി​ക്സി​ന്േ‍​റ​യും റെ​ഗു​ല​യു​ടേ​യും എ​ക്സ്പ്രാ​ൻ​സി​യോ​സി​ന്‍റേ​യും ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ സൂ​റി​ച്ചി​ലെ ഗ്രോ​സ് മു​ൻ​സ്റ്റ​ർ ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ടു. ഫ്രാ​വു മു​ൻ​സ്റ്റ​ർ ദേ​വാ​ല​യ​ത്തി​ൽ നി​ന്നും ആ​രം​ഭി​ച്ച പ്ര​ദ​ക്ഷി​ണം വാ​സ​ർ​കി​ർ​ഹേ ദേ​വാ​ല​യ​ത്തി​ൽ ധൂ​പ​പ്രാ​ർ​ത്ഥ​ന ന​ട​ത്തി​യ​ശേ​ഷം ഗ്രോ​സ് മു​ൻ​സ്റ്റ​ർ ദേ​വാ​ല​യ​ത്തി​ലെ​ത്തി പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ളോ​ടെ സ​മാ​പി​ച്ചു.

സൂ​റി​ച്ച് ന​ഗ​ര​ത്തി​ലും പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യ അ​ധി​വ​സി​ക്കു​ന്ന വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ​തി​നൊ​ന്ന് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​ക​ൾ​ക്കൊ​പ്പം ക​ത്തോ​ലി​ക്കാ പ്രൊ​ട്ട​സ്റ്റ​ന്‍റ്, ക്രി​സ് ക​ത്തോ​ലി​ക്കാ സ​ഭ​ക​ളും ഒ​രു​മി​ച്ചാ​ണ് പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ച​ത്.
||
ഈ​ജി​പ്തി​ലെ കോ​പ്ടി​ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാം​ഗ​ങ്ങ​ളാ​യി​രു​ന്ന പ​രി​ശു​ദ്ധ​ർ ദൈ​വ​നി​യോ​ഗ​ത്താ​ൽ ക്രി​സ്തു​മ​ത പ്ര​ച​ര​ണാ​ർ​ത്ഥം കാ​ടും മേ​ടും പു​ഴ​യും മ​ഞ്ഞു​മ​ല​ക​ളും താ​ണ്ടി സ്വി​റ്റ്സ​ർ​ല​ണ്ടി​ലെ സൂ​റി​ച്ചി​ലെ​ത്തി. അ​ന്ന​ത്തെ ഭ​ര​ണാ​ധി​കാ​രി​ക​ൾ പ​രി​ശു​ദ്ധ​മാ​രു​ടെ ഗ​ളഛേ​ദം ന​ട​ത്തു​ക​യാ​യി​രു​ന്നു. അ​റ്റു​വീ​ണ ശി​ര​സു​ക​ളും കൈ​യി​ലേ​ന്തി ഇ​ന്ന​ത്തെ ഗ്രോ​സ്മു​ൻ​സ്റ്റ​ർ ദേ​വാ​ല​യം സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ലം​വ​രെ ന​ട​ന്നു പോ​കു​ക​യും അ​വി​ടെ ക​ബ​റ​ട​ക്കു​ക​യു​മാ​ണു​ണ്ടാ​യ​ത്.

ഈ ​വ​ർ​ഷ​ത്തെ പെ​രു​ന്നാ​ളി​ൽ മ​ല​ങ്ക​ര​യി​ൽ നി​ന്നെ​ത്തി​യ റ​വ. ഫാ. ​ഡോ. ബേ​ബി വ​ർ​ഗീ​സ് മ​ഠ​ത്തി​ക്കു​ന്ന​ത്ത് പ്ര​ധാ​ന അ​തി​ഥി​യാ​യി​രു​ന്നു. മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സ​ഭ​യി​ലെ ഷെ​വ​ലി​യാ​ർ ക​ക്കാ​ട്ട് വ​ർ​ഗീ​സ് തോ​മ​സ്(​ബെ​ന്നി) യാ​ക്കോ​ബാ​യ സ​ഭാം​ഗ​ങ്ങ​ളു​മാ​യി പെ​രു​ന്നാ​ളി​ൽ പ​ങ്കെ​ടു​ത്തു. 15 വ​ർ​ഷ​മാ​യി പെ​രു​ന്നാ​ൾ കോ​ർ​ഡി​നേ​റ്റ് ചെ​യ്ത എ​റി​ക്കാ ബ്ലോ​ക്ക് ഹാ​ൻ​സ് റാം ​പ്ര​ത്യേ​ക പാ​രി​തോ​ഷി​കം ന​ൽ​കി. പെ​രു​ന്നാ​ൾ സ്നേ​ഹ​വി​രു​ന്നോ​ടെ സ​മാ​പി​ച്ചു.