സ​ന്ദ​ർ​ലാ​ൻ​ഡ് സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സ​മ്മ​യു​ടെ തി​രു​നാ​ളും ശ​താ​ബ്ദി ആ​ഘോ​ഷ​വും സെ​പ്റ്റം​ബ​ർ 30ന്
Monday, September 18, 2017 10:08 AM IST
സ​ന്ദ​ർ​ലാ​ൻ​ഡ് : ഭാ​ര​ത​ത്തി​ന്‍റെ പ്ര​ഥ​മ വി​ശു​ദ്ധ​യും കേ​ര​ള​ത്തി​ന്‍റെ സ​ഹ​ന പു​ഷ്പ​വു​മാ​യ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സ​മ്മ​യു​ടെ തി​രു​നാ​ളും ശ​താ​ബ്ദി ആ​ഘോ​ഷ​വും സ​ന്ദ​ർ​ലാ​ൻ​ഡ് സെ​ന്‍റ് ജോ​സെ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ സെ​പ്റ്റം​ബ​ർ 30 ശ​നി​യാ​ഴ്ച ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ​രി​പാ​ടി​ക​ളോ​ടെ തു​ട​ക്ക​മാ​കു​ന്നു. രാ​വി​ലെ 10നു ​തു​ട​ങ്ങു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യി​ൽ ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ ബി​ഷ​പ് മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ മു​ഖ്യ കാ​ർ​മീ​ക​നാ​യി തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കു​ന്ന കു​ർ​ബാ​ന​യി​ൽ രൂ​പ​ത​യി​ലെ പ​ത്തോ​ളം വൈ​ദീ​ക​ർ സ​ഹാ​കാ​ർ​മി​ക​രാ​കും.

||​തു​ട​ർ​ന്നു ന​ട​ക്കു​ന്ന വി​ശ്വാ​സ പ്ര​ഘോ​ഷ​ണ പ്ര​ദ​ക്ഷ​ണ​ത്തി​ൽ ഭാ​ര​ത​ത്തി​ന്‍റെ സാം​സ്കാ​രി​ക പെ​രു​മ​യും കേ​ര​ള ക്രൈ​സ്ത​വ​രു​ടെ വി​ശ്വാ​സ തീ​ക്ഷ​ണ​ത​യും പ്ര​തി​ബ​ലി​ക്കും. പ്ര​ദ​ക്ഷി​ണ​ത്തി​നു മാ​റ്റു കൂ​ട്ടാ​ൻ മു​ത്തു​കു​ട​ക​ളും കൊ​ടി​തോ​ര​ണ​ങ്ങ​ളും ചെ​ണ്ട​മേ​ള​വും ഉ​ണ്ടാ​യി​രി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് സെ​ന്‍റ് ഐ​ട​ൻ​സ് സ്കൂ​ൾ ഹാ​ളി​ൽ ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ സ​ന്ദ​ർ​ലാ​ൻ​ഡ് മേ​യ​ർ മു​ഖ്യാ​ഥി​തി​യും ന്യൂ ​കാ​സി​ൽ രൂ​പ​ത ബി​ഷ​പ്പ് ഷീ​മ​സ് ക​ണ്ണിം​ഗ് ഹാം , ​ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ ബി​ഷ​പ് മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ, ഇ​ട​വ​ക വി​കാ​രി ഫാ. ​മൈ​ക്കി​ൾ മ​ക്കോ​യ് തു​ട​ങ്ങി​യ​വ​ർ അ​നു​ഗ്ര​ഹ പ്ര​ഭാ​ക്ഷ​ണം ന​ട​ത്തും. ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ങ്ങ​ളി​ലാ​യി സ​മൂ​ഹ​ത്തി​നു ദൈ​വം ചെ​യ്ത ന·​ക​ൾ​ക്ക് ന​ന്ദി സൂ​ച​ക​മാ​യി ശ​താ​ബ്ദി സോ​വ​നീ​ർ പ്ര​കാ​ശ​നം ചെ​യ്യും.

കൂ​ടാ​തെ നോ​ർ​ത്ത് ഈ​സ്റ്റി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ വൈ​ദീ​ക​രും മ​റ്റു പ്ര​മു​ഖ വ്യ​ക്ത്തി​ത​ത്വ​ങ്ങ​ളും അ​ണി​ചേ​രു​ന്ന സാ​യ്യാ​ന്ന​ത്തി​ൽ മ​ല​യാ​ളി കാ​ത്ത​ലി​ക് ക​മ്മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന കേ​ര​ളീ​യ ക്രൈ​സ്ത​വ പാ​ര​ന്പ​ര്യം വി​ളി​ച്ചോ​തു​ന്ന ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളാ​ൽ സ​ന്പ​ന്ന​മാ​യി​രി​ക്കും. സെ​പ്റ്റം​ബ​ർ 21നു ​ഏ​ഴി​നു കൊ​ടി​യേ​റ്റ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന ഒ​ൻ​പ​തു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന നോ​വേ​ന​യ്ക്കും വി​ശു​ദ്ധ കു​ർ​ബാ​ന​ക്കും ഫാ​മി​ലി യു​ണി​റ്റ് അം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കും. ഫാ. ​സ​ജി തോ​ട്ട​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​രി​ഷ് ക​മ്മി​റ്റി തി​രു​നാ​ൾ നോ​ർ​ത്ത് ഈ​സ്റ്റി​ലെ മ​ല​യാ​ളി സാം​സ്കാ​രി​ക സം​ഗ​മ​മാ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്.