പൂക്കളമത്സരം
Monday, September 18, 2017 3:12 AM IST
ബംഗളൂരു: അൾസൂർ ലൂർദ് മാതാ ദേവാലയത്തിൽ സെൻറ് സെബാസ്റ്റ്യൻ അസോസിയേഷൻറെ ആഭിമുഖ്യത്തിൽ പൂക്കളമത്സരം നടത്തി. മതബോധന വിദ്യാർഥികൾ, അധ്യാപകർ, ഗായകസംഘം, അസോസിയേഷൻറെ വനിതാ വിഭാഗം എന്നീ ടീമുകൾ പങ്കെടുത്തു. ഫാ. ആൻറോ വട്ടക്കുഴി, ബ്രദർ മിഥുൻ, ബ്രദർ അജേഷ് എന്നിവർ വിധികർത്താക്കളായിരുന്നു. മത്സരത്തിനു ശേഷം പായസവിതരണവും നടന്നു.