റോ​മി​ൽ എ​ട്ടു​നോ​ന്പ് ആ​ച​ര​ണം
Sunday, September 17, 2017 3:49 AM IST
റോം: ​റോ​മി​ലെ ബ​സി​ലി​ക്ക മ​രി​യം മ​ജോ​രേ​യി​ൽ സാ​ൻ​തോം സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ട്ടു​നോ​ന്പാ​ച​ര​ണം ന​ട​ന്നു. റോ​മി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ​ഘോ​ഷ​ങ്ങളിലൊന്നായി മാറി മാ​താ​വി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ൾ ആ​ഘോ​ഷം.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ ദി​വ്യ​ബ​ലി​യി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കി. യൂ​റോ​പ്പി​ലെ സീ​റോ​മ​ല​ബാ​ർ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത്, പാ​സ​ർ​ബോ​ൺ രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മോ​ൺ. ഡൊ​മി​നി​ക്കൂ​സ് മ​യ​ർ, റോ​മ വി​കാ​രി​യാ​ത്തി​ലെ പ്ര​വാ​സി​കാ​ര്യാ​ല​യം അ​ധ്യ​ക്ഷ​ൻ മോ​ൺ. പി​യ​ർ പൗ​ളോ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

നി​ര​വ​ധി വൈ​ദി​ക​രും സ​മ​ർ​പ്പി​ത​രും തി​രു​നാ​ളാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പ്ര​ദ​ക്ഷി​ണ​ത്തി​ന് വി​കാ​രി ഫാ.​ചെ​റി​യാ​ൻ വാ​രി​കാ​ട്ട്, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​സി​ജു മു​ട്ട​ത്തു​കു​ന്നേ​ൽ, ഫാ.​ബി​നോ​ജ് മു​ള​വ​രി​ങ്ങ​ൽ, ഫാ. ​സ​ന​ൽ മാ​ളി​യേ​ക്ക​ൽ, ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.