സൂറിച്ചിൽ ബാഡ്മിന്‍റണ്‍ ടൂർണമെന്‍റും മെഗാ ഗാലായും
Friday, September 15, 2017 10:09 AM IST
സൂറിച്ച്: ഇന്തോ-സ്വിസ് ബാഡ്മിന്‍റണ്‍ ടൂർണമെന്‍റും മെഗാ ഗാലായും ഒക്ടോബർ 21, 28 തീയതികളിൽ സൂറിച്ചിലെ വെറ്റ്സിക്കോണിൽ നടക്കും. കായിക വിനോദങ്ങളിലൂടെ ദേശീയോദ്ഗ്രഥനം എന്നതാണ് ക്ലബിന്‍റെ ആപ്തവാക്യം.

സംഘടനയുടെ പതിനഞ്ചാം വാർഷികത്തിന്‍റെ ഭാഗമായി സ്പോർട്സ് മന്ത്രാലയവുമായി സംയുക്തമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

ഒക്ടോബർ 21 ന് യുവാക്കളുടെ കാറ്റഗറി 1, കാറ്റഗറി 2 മത്സരങ്ങൾ നടക്കും. (ഗേൾസ് സിംഗിൾസ്, ആണ്‍കുട്ടികളുടെ ഡബിൾസ്) രാവിലെ 10 മുതൽ രാത്രി എട്ടു വരെയാണ് മത്സരങ്ങൾ.

28 ന് വനിതകളുടെയും പുരുഷന്മാരുടെയും മത്സരങ്ങൾ നടക്കും. വൈകുന്നേരം 4.30 ന് ഫൈനൽ മത്സരങ്ങൾ നടക്കും. വൈകുന്നേരം ഏഴു മുതൽ രാത്രി 11 വരെ സമ്മാനദാനവും ഭക്ഷ്യമേളയും മൾട്ടികൾച്ചർ ഗാലയും അരങ്ങേറുമെന്ന് പ്രസിഡന്‍റ് ടൈറ്റസ് നടുവത്തുമുറിയിൽ അറിയിച്ചു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ