സ്റ്റുട്ട്ഗാർട്ടിൽ ഓണാഘോഷവും സിൽവർജൂബിലിയും 16 ന്
Friday, September 15, 2017 10:07 AM IST
സ്റ്റുട്ട്ഗാർട്ട്: ബാഡൻവ്യുർട്ടംബർഗ് മലയാളി ജർമൻ അസോസിയേഷന്‍റെ (എംഡിറ്റി) ആഭിമുഖ്യത്തിൽ പൊന്നോണവും സംഘടനയുടെ സിൽവൽജൂബിലിയും സെപ്റ്റംബർ 16 ന് (ശനി) വിവിധ പരിപാടികളോടെ സ്റ്റുട്ട്ഗാർട്ടിൽ (Altes Feuerwehrhaus, Moehringertsr. 56, 70199 Stuttgart - Heslach) ആഘോഷിക്കുന്നു.

ഓണസദ്യയോടെ തുടക്കം കുറിക്കുന്ന ആഘോഷ പരിപാടികൾ മ്യൂണിക് ഇന്ത്യൻ കോണ്‍സൽ ജനറൽ സുഗന്ധ് രാജാറാം ഉദ്ഘാടനം ചെയ്യും. മാവേലിക്കു വരവേൽപ്പ്, തിരുവാതിരകളി, നൃത്തം, സംഗീതം തുടങ്ങിയ വൈവിധ്യമാർന്ന കലാപരിപാടികളും തംബോലയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.

38 വർഷമായി ജർമനിയിൽ സ്തുത്യർഹമായ സേവനത്തിനുശേഷം നാട്ടിലേയ്ക്കു തിരിച്ചു പോകുന്ന ഫാ.സേവ്യർ നൊച്ചിവീട്ടിലിന് ചടങ്ങിൽ യാത്രയയപ്പ് നൽകും. ആഘോഷങ്ങളിലേയ്ക്ക് ഏവരേയും ഭാരവാഹികൾ സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: ജോസഫ് വെള്ളാപ്പള്ളിൽ (പ്രസിഡന്‍റ്) 07231766870, തെരേസാ പനയ്ക്കൽ (കോ ഓർഡിനേറ്റർ) 07216647193, റ്റാനിയ ചാക്കോ (സെക്രട്ടറി) 07031 4355600.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ