ഡബ്ല്യുഎംസി നൃത്താഞ്ജലി ആൻഡ് കലോത്സവത്തിന്‍റെ ഒരുക്കങ്ങൾ ആരംഭിച്ചു
Thursday, September 14, 2017 9:54 AM IST
ഡബ്ലിൻ: വേൾഡ് മലയാളി കൗണ്‍സിൽ അയർലൻഡ് പ്രൊവിൻസിന്‍റെ ഈ വർഷത്തെ നൃത്താഞ്ജലി ആൻഡ് കലോത്സവത്തിന്‍റെ ഒരുക്കങ്ങൾ ആരംഭിച്ചു.

കേരളത്തിലെ സ്കൂൾ യുവജനോത്സവ മാതൃകയിൽ നവംബർ മൂന്ന്, നാല് (വെള്ളി, ശനി) തീയതികളിലായി ഡബ്ലിനിലെ ഗ്രിഫിത്ത് അവന്യൂ സ്കൂൾ ഹാളിൽ (Scoil Mhuire Boys’ National School, Griffith Avenue) ആണ് മത്സരങ്ങൾ. അയർലൻഡിന് പുറത്തുള്ള മത്സരാർഥികൾക്കും മത്സരത്തിൽ പങ്കെടുക്കാം.

മത്സരങ്ങൾക്കുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും. ഡബ്ല്യുഎംസിയുടെ എക്സിക്യൂട്ടീവ് കൗണ്‍സിൽ അംഗമായ സെറിൻ ഫിലിപ്പ് ആണ് കലോത്സവത്തിന്‍റെ കോഓർഡിനേറ്റർ.

ഇന്ത്യൻ വംശജരായ കുട്ടികൾക്കും യുവജനങ്ങൾക്കുമായി മൂന്ന് വിഭാഗങ്ങളിലായി താഴെ പറയുന്ന ഇനങ്ങളിലാണ് മത്സരങ്ങൾ.

സബ്ജൂണിയർ (ഏഴ് വയസ് വരെ, 2010 നവംബർ ഒന്നിനോ അതിനു ശേഷമോ ജനിച്ചവർ)

സിനിമാറ്റിക് ഡാൻസ്, സംഘ നൃത്തം, ഫാൻസി ഡ്രസ്, കളറിംഗ്, ആക്ഷൻ സോംഗ് , കരോക്കെ ഗാനാലാപനം, കഥ പറച്ചിൽ, കീബോർഡ്.

ജൂണിയർ (ഏഴ് മുതൽ 11 വയസ് വരെ. 2006 നവംബർ ഒന്നിനും 2010 ഒക്ടോബർ 31 നും ഇടയിൽ ജനിച്ചവർ)

സിനിമാറ്റിക് ഡാൻസ്, നാടോടി നൃത്തം, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, സിനിമാറ്റിക് ഡാൻസ് (ഗ്രൂപ്പ്), കളറിംഗ് , പെൻസിൽ ഡ്രോയിംഗ്, ഫാൻസി ഡ്രസ്, പ്രസംഗം (ഇംഗ്ലീഷ്, മലയാളം), കവിതാലാപനം, കരോക്കെ ഗാനാലാപനം, കീബോർഡ്, മോണോ ആക്ട്, സംഘഗാനം, ദേശീയ ഗാനം (ഗ്രൂപ്പ്).

സീനിയർ (11 മുതൽ 18 വയസ് വരെ.1999 നവംബർ ഒന്നിനും 2006 ഒക്ടോബർ 31 നും ഇടയിൽ ജനിച്ചവർ)

സിനിമാറ്റിക് ഡാൻസ്, നാടോടി നൃത്തം , ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, സിനിമാറ്റിക് ഡാൻസ് (ഗ്രൂപ്പ്), വാട്ടർ കളർ പെയിന്‍റിംഗ്, പെൻസിൽ ഡ്രോയിംഗ്, ഫാൻസി ഡ്രസ്, പ്രസംഗം (ഇംഗ്ലീഷ്, മലയാളം), കവിതാലാപനം, കരോക്കെ ഗാനാലാപനം, കീബോർഡ്, മോണോ ആക്ട്, സംഘ ഗാനം, ദേശീയ ഗാനം (ഗ്രൂപ്പ്).

മത്സരങ്ങളുടെ നിബന്ധനകൾ, നിയമങ്ങൾ, മുൻവർഷങ്ങളിലെ മത്സരങ്ങളുടെ ചിത്രങ്ങൾ തുടങ്ങിയവ നൃത്താഞ്ജലി വെബ്സൈറ്റിൽ ലഭ്യമാണ്.

റിപ്പോർട്ട്: ജയ്സണ്‍ കിഴക്കയിൽ