ബ്രിസ്റ്റോളിൽ എസ്എംസിസി യൂത്ത് സെമിനാർ 17ന്
Thursday, September 14, 2017 9:49 AM IST
ബ്രിസ്റ്റോൾ: സീറോ മലബാർ യൂത്ത് മിഷന്‍റെ ആഭിമുഖ്യത്തിൽ ബ്രിസ്റ്റോളിൽ യുവജനങ്ങളുടെ സെമിനാർ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 17ന് (ഞായർ) ഫിഷ്പോണ്ട് സെന്‍റ് ജോസഫ് കാത്തലിക് ചർച്ചിൽ രാവിലെ 9.30 മുതലാണ് സെമിനാർ. ഉച്ചകഴിഞ്ഞ് രണ്ടിന് ആരാധനയും തുടർന്നു നടക്കുന്ന വിശുദ്ധ കുർബാനയോടുംകൂടി സെമിനാർ സമാപിക്കും. എസ്എംവൈഎം രൂപത കോഓർഡിനേറ്റർ ഫാ. സിറിൾ ഇടമനയാണ് സെമിനാറിന് നേതൃത്വം നൽകുന്നത്.

ബിസ്റ്റോൾ, കാർഡിഫ് റീജണിലെ മുഴുവൻ യുവതി യുവാക്കളും സെമിനാറിൽ പങ്കെടുക്കണമെന്ന് എസ്എംബിസിആർ ഡയറക്ടർ ഫാ. പോൾ വെട്ടിക്കാട്ടും ട്രസ്റ്റി ഫിലിപ്പ് കാനോത്തും അറിയിച്ചു.

വിവരങ്ങൾക്ക്: ജോർജ് തരകൻ 078111 97 278, ജോമോൻ സെബാസ്റ്റ്യൻ 0792 94 68181.

വിലാസം: St. Joseph Catholic Church, Pishpond, Bristol BS16 3QT.