കുരിശു ധരിച്ചതിന് ജർമൻകാരനെ ആക്രമിച്ചു
Thursday, September 14, 2017 9:48 AM IST
ബെർലിൻ: കുരിശു ധരിച്ചതിന്‍റെ പേരിൽ ഇരുപത്തിമൂന്നുകാരനായ ജർമൻകാരനുനേരേ സ്വന്തം നാട്ടിൽ ആക്രമണം. സംഭവത്തിൽ അഫ്ഗാനിസ്ഥാനിൽനിന്നുള്ള കുടിയേറ്റക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

ന്യൂകോണ്‍ ഡിസ്ട്രിക്റ്റിലായിരുന്നു ഏറ്റവും പുതിയ ആക്രമണം. എന്തിനു നീ ക്രിസ്ത്യാനിയായി എന്നു ചോദിച്ചായിരുന്നു ആക്രമണം. മുഖത്ത് അടിക്കുകയും ശരീരത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. അക്രമി സംഘത്തിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുള്ള ഒറ്റപ്പെട്ട ആക്രമണങ്ങൾ രാജ്യത്ത് നടക്കുന്നുണ്ടെങ്കിലും ഇതിന്‍റെ കൃത്യമായ കണക്കുകൾ ലഭ്യമല്ലെന്നാണ് അധികൃതരുടെ പക്ഷം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ