കേ​ര​ള​സ​മാ​ജം ക​ന്‍റോ​ണ്‍​മെ​ന്‍റ് ഓ​ണ​സം​ഗ​മം 17ന്
Thursday, September 14, 2017 9:30 AM IST
ബം​ഗ​ളൂ​രു: കേ​ര​ള​സ​മാ​ജം ക​ന്‍റോ​ണ്‍​മെ​ന്‍റ് സോ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷം "ഓ​ണ​സം​ഗ​മം 2017' ​ഈ​മാ​സം 17ന് ​ആ​ർ​ടി ന​ഗ​ർ ത​ര​ള​ബാ​ലു കേ​ന്ദ്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. രാ​വി​ലെ പ​ത്തി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ കേ​ന്ദ്ര​മ​ന്ത്രി സ​ദാ​ന​ന്ദ ഗൗ​ഡ ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​നി​മാ​താ​രം മ​ധു മു​ഖ്യാ​തി​ഥി​യാ​കും. കേ​ര​ള​സ​മാ​ജം ക​ന്േ‍​റാ​ണ്‍​മെ​ന്‍റ് സോ​ണ്‍ ചെ​യ​ർ​പേ​ഴ്സ​ണ്‍ രാ​ധാ രാ​ജ​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ർ​ണാ​ട​ക ഭ​ക്ഷ്യ​വി​ത​ര​ണ​വ​കു​പ്പ് മ​ന്ത്രി യു.​ടി. ഖാ​ദ​ർ, മു​ൻ മ​ന്ത്രി ദി​നേ​ഷ് ഗു​ണ്ടു​റാ​വു, ഹെ​ബ്ബാ​ൾ എം​എ​ൽ​എ നാ​രാ​യ​ണ സ്വാ​മി, ബൈ​ര​തി സു​രേ​ഷ് എം​എ​ൽ​സി, എ​എ​സി​സി അം​ഗം പി.​സി. വി​ഷ്ണു​നാ​ഥ്, കേ​ര​ള​സ​മാ​ജം പ്ര​സി​ഡ​ന്‍റ് സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി കു​മാ​ർ, കോ​ർ​പ്പ​റേ​റ്റ​ർ​മാ​രാ​യ പ്ര​മീ​ള ആ​ന​ന്ദ്, പ​ട്ടേ​ൽ രാ​ജ​ശേ​ഖ​ര​ൻ, നാ​ഗ​രാ​ജ്, അ​ബ്ദു​ൾ വാ​ജി​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ചെ​ണ്ട​മേ​ളം, കേ​ര​ള​സ​മാ​ജം കു​ടും​ബാം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ, ഓ​ണ​സ​ദ്യ, പി​ന്ന​ണി ഗാ​യ​ക​ൻ അ​ൻ​വ​ർ സാ​ദ​ത്തും ഐ​ഡി​യ സ്റ്റാ​ർ സിം​ഗ​ർ ല​ക്ഷ്മി ജ​യ​നും ന​യി​ക്കു​ന്ന ഗാ​ന​മേ​ള എ​ന്നി​വ​യും അ​ര​ങ്ങേ​റു​മെ​ന്ന് സോ​ണ്‍ ക​ണ്‍​വീ​ന​ർ ഹ​രി​കു​മാ​ർ, ഓ​ണാ​ഘോ​ഷ ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ കെ.​പി.​എ​സ് സു​രേ​ന്ദ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 9686665995, 9731534331