ബ്രേയിൽ ചാവറ പിതാവിന്‍റെ തിരുനാൾ 17 ന്
Wednesday, September 13, 2017 10:20 AM IST
ഡബ്ലിൻ: അയർലൻഡിലെ ബ്രേ സീറോ മലബാർ കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍റെ തിരുനാൾ ആഘോഷിക്കുന്നു. സെപ്റ്റംബർ 17ന് (ഞായർ) ബ്രേ സെന്‍റ് ഫെർഗാൾസ് ദേവാലയത്തിൽ (St. Fergal’s Church, Killarney Rd, Ballywatlrim, Bray, Co. Wicklow) ആണ് തിരുക്കർമങ്ങൾ.

ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് വെക്സ്ഫോർഡ് സീറോ മലബാർ ചാപ്ലിൻ ഫാ. അക്വീനൊ മാളിയേക്കൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്നു ലദീഞ്ഞ്, വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ച് ആഘോഷമായ പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ വാഴ്വ്, നേർച്ച വിതരണം എന്നിവ നടക്കും. മതബോധന വിദ്യാർഥികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ വിതരണം ചെയ്യും.

ഫാ. ജോസ് ഭരണികുളങ്ങര 0899741568, ഫാ. ആന്‍റണി ചീരംവേലിൽ 089453 8926.

റിപ്പോർട്ട്: ജയ്സണ്‍ കിഴക്കയിൽ