കേളി ഓണം ആഘോഷിച്ചു
Wednesday, September 13, 2017 10:07 AM IST
ന്യൂഡൽഹി: സൗഹൃദ കൂട്ടായ്മയായ കേളി ഓണാഘോഷം സൗത്ത് അവന്യുവിലെ എംപീസ് ക്ലബിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 10ന് ഓണപൂക്കളം ഒരുക്കി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഉച്ചക്ക് 12 മുതൽ തുടങ്ങിയ ഓണസദ്യയിൽ കേളി കുടുംബാംഗങ്ങളും വിശിഷ്ട വ്യക്തികളും പങ്കെടുത്തു. മുന്നു മുതൽ ക്വിസ് മത്സരവും പരന്പരാഗത വേഷമണിഞ്ഞെത്തിയ ദന്പതികൾ നടത്തിയ ഫാഷൻ പരേഡും നൃത്തവും വിവിധ ഇൻഡോർ ഗെയിമുകളും വടംവലി മത്സരവും നടന്നു.

വൈകുന്നേരം ആറിന് നടന്ന സാംസ്കാരിക സമ്മേളനം കേളി പ്രസിഡന്‍റ് ജി. തന്പി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എൻ.എൻ. വിദ്യാധരൻ, ട്രഷറർ ബിജോയ്, ജോയിന്‍റ് സെക്രട്ടറി പി. മനോജ്, ജോയിന്‍റ് ട്രഷറർ റഹിം, മുൻ പ്രസിഡന്‍റ് ഡി. ജയപ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.

ഐശ്വര്യ ഷാജി അവതരിപ്പിച്ച ഭാരതനാട്യത്തോടെ കലാപരിപാടികൾ ആരംഭിച്ചു. കോമഡി സ്കിറ്റ്, സ്വാതി പ്രവികുമാർ, ഷീബാ ഷാജി, ലസിത പ്രവികുമാർ, ഉദയൻ, തന്പി അഖില വിദ്യാധരൻ, ഏലിയാസ് തുടങ്ങിയവർ ആലപിച്ച ഓണപാട്ടുകളും സിനിമാ ഗാനങ്ങളും റീജ ജയപ്രസാദിന്‍റെ നേതൃത്വത്തിൽ അരങ്ങേറിയ വഞ്ചിപ്പാട്ടും ആഘോഷപരിപാടികൾക്ക് മാറ്റു കൂട്ടി. പരിപാടികളിലും മത്സരങ്ങളിലും പങ്കെടുത്തവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അത്താഴ വിരുന്നോടെ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: പി.എൻ. ഷാജി