നജഫ്ഗഡ് ക്ഷേത്രത്തിൽ വിദ്യാരംഭവും സമൂഹ ഉൗട്ടും 30 ന്
Wednesday, September 13, 2017 10:06 AM IST
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ വിദ്യാരംഭം സെപ്റ്റംബർ 30 ന് (ശനി) നടക്കും. രാവിലെ 5.15ന് നിർമാല്യ ദർശനത്തിനുശേഷം മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. ഏഴിന് ഉഷ:പൂജ, 8.15ന് പൂജ എടുപ്പ്, 8.30ന് വിദ്യാരംഭം. ക്ഷേത്രാങ്കണത്തിൽ പ്രത്യേകം തയാറാക്കുന്ന പീഠത്തിലിരുത്തി, മേൽശാന്തി അഖിൽ ദേവ് കുട്ടികളുടെ നാവിൽ ആദ്യാക്ഷരങ്ങൾ കുറിക്കും. 10ന് ഉച്ചപൂജ, 10.30ന് ദശമി ദീപാരാധന. തുടർന്നു സമൂഹ ഉൗട്ടും നടക്കും.

28ന് (വ്യാഴം) വൈകുന്നേരം ആറിനാണ് പൂജ വയ്പ്. പുസ്തകങ്ങൾ പൂജ വയ്ക്കാനാഗ്രഹിക്കുന്നവർ വൈകുന്നേരം 5.30നു മുന്പായി ക്ഷേത്രത്തിൽ എത്തിക്കണമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: 8376837119 (ക്ഷേത്രം) 9811219540 (യശോധരൻ നായർ).

റിപ്പോർട്ട്: പി.എൻ. ഷാജി