ഗൗരി ലങ്കേഷ് വധം: ബംഗളൂരുവിൽ വൻ പ്രതിഷേധ പ്രകടനം
Wednesday, September 13, 2017 9:54 AM IST
ബം​​​ഗ​​​ളൂ​​​രു: മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​യാ​​​യി​​​രു​​​ന്ന ഗൗ​​​രി ല​​​ങ്കേ​​​ഷിന്‍റെ വ​​​ധ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ ഇ​​​ന്ന​​​ലെ വ​​​ൻ പ്ര​​​തി​​​ഷേ​​​ധ പ്ര​​​ക​​​ട‌​​​നം നടന്നു. സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും എ​​​ഴു​​​ത്തു​​​കാ​​​രും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ക​​​ലാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും അ​​​ട​​​ക്കം വ​​​ൻ ജ​​​നാ​​​വ​​​ലി പ​​​ങ്കെ​​​ടു​​​ത്തു. ബം​​​ഗ​​​ളൂ​​​രു സെ​​​ൻ​​​ട്ര​​​ൽ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ​​​നി​​​ന്ന് ആ​​​രം​​​ഭി​​​ച്ച ജാ​​​ഥ സെ​​​ൻ​​​ട്ര​​​ൽ കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ൽ സ​​​മ്മേ​​​ളി​​​ച്ചു.

പ​​​രി​​​സ്ഥി​​​തി പ്ര​​​വ​​​ർ​​​ത്ത​​​ക മേ​​​ധ പ​​​ട്ക​​​ർ, സി​​​പി​​​എം നേ​​​താ​​​വ് സീ​​​താ​​​റാം യെ​​​ച്ചൂ​​​രി, സ്വാ​​​ത​​​ന്ത്ര്യ സ​​​മ​​​ര​​​സേ​​​നാ​​​നി ദൊ​​​രൈ​​​സ്വാ​​​മി, ന​​​ഗ​​​തി​​​ഹ​​​ള്ളി ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
അ​​​തേ​​​സ​​​മ​​​യം, പ്ര​​​തി​​​ഷേ​​​ധ പ്ര​​​ക​​​ട​​​നം കോ​​​ൺ​​​ഗ്ര​​​സ് സ്പോ​​​ൺ​​​സ​​​ർ ചെ​​​യ്ത പ​​​രി​​​പാ​​​ടി​​​യാ​​​ണെ​​​ന്നും സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രെ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണി​​​തെ​​​ന്നും ക​​​ർ​​​ണാ​​​ട​​​ക മു​​​ൻ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യും ബി​​​ജെ​​​പി നേ​​​താ​​​വു​​​മാ​​​യ ആ​​​ർ. അ​​​ശോ​​​ക് ആ​​​ക്ഷേ​​​പി​​​ച്ചു.

സെ​​​പ്റ്റം​​​ബ​​​ർ അ​​​ഞ്ചി​​​നാ​​​ണ് ഗൗ​​​രി ല​​​ങ്കേ​​​ഷ് വെ​​​ടി​​​യേ​​​റ്റ് മ​​​രി​​​ച്ച​​​ത്. സം​​​ഭ​​​വ​​​ത്തി​​​നു​​​പി​​​ന്നാ​​​ലെ ഗി​​​രീ​​​ഷ് ക​​​ർ​​​ണാ​​​ട്ട്, കെ.​​​എ​​​സ്. ഭ​​​ഗ​​​വാ​​​ൻ അ​​​ട​​​ക്ക​​​മു​​​ള്ള 18 പ്ര​​​മു​​​ഖ എ​​​ഴു​​​ത്തു​​​കാ​​​ർ​​​ക്ക് ക​​​ർ​​​ണാ​​​ട​​​ക സ​​​ർ​​​ക്കാ​​​ർ സു​​​ര​​​ക്ഷ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. ക​​​ൽബു​​​ർ​​​ഗി വ​​​ധ​​​ത്തി​​​ന്‍റെ ര​​​ണ്ടാം വാ​​​ർ​​​ഷി​​​ക ദി​​​ന​​​ത്തി​​​ന്‍റെ തൊ​​​ട്ടു പി​​​ന്നാ​​​ലെ ഗൗ​​​രി​​​യു​​​ടെ വ​​​ധ​​​വും ന​​​ട​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ്ര​​​മു​​​ഖ എ​​​ഴു​​​ത്തു​​​കാ​​​രു​​​ടെ ജീ​​​വ​​​ന് ഭീ​​​ഷ​​​ണി ഉ​​​ണ്ടെ​​​ന്ന ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ടി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നിത്.