മെൽബണിൽ ഫാമിലീസ് ഓഫ് ഈസ്റ്റേണ്‍ ഫ്രണ്ട്സ് ഓണം ആഘോഷിച്ചു
Tuesday, September 12, 2017 7:07 AM IST
മെൽബണ്‍: ഫാമിലീസ് ഓഫ് ഈസ്റ്റേണ്‍ പ്രണ്ട്സിന്‍റെ (FEF) പ്രഥമ ഓണാഘോഷവും കുടുംബസംഗമവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. സെപ്റ്റംബർ 10ന് ഡൻഡിനോംഗ് ബോറോണിയ യുണൈറ്റിംഗ് ചർച്ച് ഹാളിൽ ആയിരുന്നു ആഘോഷ പരിപാടികൾ.

പൂക്കളം ഒരുക്കി കേരളത്തനിമയോടു ഒരുങ്ങി വന്ന കുരുന്നുകളും മുതിർന്നവരും ആഘോഷത്തിന് മാറ്റു കൂട്ടി. തുടർന്നു നാട്ടിലെ ഓണാഘോഷത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള വിവിധ മത്സരങ്ങളും ഓണസദ്യയും അരങ്ങേറി.

റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ