മെൽബണിൽ വടംവലി മത്സരം 17 ന്
Tuesday, September 12, 2017 7:06 AM IST
മെൽബണ്‍: ബെന്‍റിഗോ മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ വടംവലി മത്സരം നടത്തുന്നു. സെപ്റ്റംബർ 17ന് (ഞായർ) ബെന്‍റിഗോ സെന്‍റ് ലിബോറിസ് കാത്തലിക് പ്രൈമറി സ്കൂൾ ഹാളിൽ ഉച്ചകഴിഞ്ഞ് രണ്ടു മുതലാണ് മത്സരം.

അസോസിയേഷന്‍റെ ഓണാഘോഷങ്ങളുടെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഓസ്ട്രേലിയയിലെ വിവിധയിടങ്ങളിൽ നിന്ന് പത്തോളം ടീമുകളാണ് മത്സരത്തിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. രാവിലെ മുതൽ തിരുവാതിര, ശിങ്കാരി മേളം, ഓണസദ്യ എന്നിവയും നടക്കും. ടോം പഴയന്പിള്ളി ആശാന്‍റെ നേതൃത്വത്തിലാണ് ശിങ്കാരി മേളം വേദിയിൽ അവതരിപ്പിക്കുന്നത്.

റിപ്പോർട്ട്: റെജി പാറയ്ക്കൻ