ഗുർഗോണ്‍ ക്രൈസ്റ്റ് നഗർ ചാപ്പൽ കൂദാശ ചെയ്തു
Tuesday, September 12, 2017 7:02 AM IST
ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ കീഴിലുള്ള ഗുർഗോണ്‍ ബോണ്‍സി ക്രൈസ്റ്റ് നഗർ ചാപ്പൽ കൂദാശ ചെയ്തു. സെപ്റ്റംബർ 10ന് രാവിലെ 11.30ന് നടന്ന കൂദാശ കർമങ്ങൾക്കും അൾത്താര വെഞ്ചരിപ്പിനും ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യകർമികത്വം വഹിച്ചു. ജസ്ര ലൂർദ് മാതാ ചർച്ച് വികാരി ഫാ. സജി ജോർജ്, ഗുർഗോണ്‍ സേക്രഡ് ഹാർട്ട് ചർച്ച് വികാരി ഫാ. സിറിയക് തുണ്ടിയിൽ, ഫാ. രാജൻ, ഫാ. മാർട്ടിൻ പാലമറ്റം എന്നിവർ സഹകാർമികരായിരുന്നു. തുടർന്നു വിശുദ്ധ കുർബാനയും സ്നേഹവിരുന്നും നടന്നു. ചടങ്ങുകളിൽ നിരവധി വിശ്വാസികളും പങ്കെടുത്തു.

റിപ്പോർട്ട് : റെജി നെല്ലിക്കുന്നത്ത്