പാലം ഇൻഫന്‍റ് ജീസസ് ഫൊറോന പള്ളിയിൽ ഓണം ആഘോഷിച്ചു
Monday, September 11, 2017 10:51 AM IST
ന്യൂഡൽഹി: പാലം ഇൻഫന്‍റ് ജീസസ് ഫൊറോന പള്ളിയിൽ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. രാവിലെ എട്ടിന് വിശുദ്ധ കുർബാനയെതുടർന്നു വികാരി ഫാ. ഏബ്രഹാം ചെന്പോട്ടിക്കൽ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. തുടർന്നു കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന ഫാ. അനൂപ് നരിമറ്റത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ഓണസദ്യയും ആഘോഷത്തിന്‍റെ ഭാഗമായി നടന്നു.

കൈക്കാരന്മാരായ ടി.എൽ. പൈലി, കുരുവിള തോമസ്, സിസ്റ്റേഴ്സ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്