കോണ്‍ഗ്രസ് തിരിച്ചുവരും: റോജി എം. ജോണ്‍ എംഎൽഎ
Monday, September 11, 2017 10:41 AM IST
മെൽബണ്‍: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ കടയ്ക്കൽ കത്തി വയ്ക്കുന്ന ബിജെപി ഗവണ്‍മെന്‍റിനെ അടുത്ത തെരഞ്ഞെടുപ്പിൽ പൊതുജനം തോൽപ്പിക്കുമെന്നും കോണ്‍ഗ്രസിന്‍റെ വിജയം സുനിശ്ചിതമാണെന്നും അങ്കമാലി എംഎൽഎ റോജി എം. ജോണ്‍. ഒഐസിസി ദേശീയ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുതിരക്കച്ചവടം കൊണ്ടും പണാധിപത്യം കൊണ്ടും ഒരു ജനതയെ എക്കാലവും പറ്റിക്കാമെന്ന വ്യാമോഹം നടക്കില്ല. ദേശീയ രാഷ്ടീയത്തിൽ കോണ്‍ഗ്രസ് മുന്നേറ്റം നടത്തും. അടുത്ത തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കുമെന്നും എംഎൽഎ പറഞ്ഞു. സത്യസന്ധമായ ഒരു രാഷ്ടീയ പ്രവർത്തനമാണ് തന്‍റെ ലക്ഷ്യമെന്നും തന്നാലാവുന്നത് മണ്ഡലത്തിനായി ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഒഐസിസി ഓസ്ടേലിയ കണ്‍വീനർ ഹൈനസ് ബിനോയി അധ്യക്ഷത വഹിച്ചു. ഒഐസിസിയുടെ മൊമെന്േ‍റാ മുൻ പ്രസിഡന്‍റ് ജോസ് എം. ജോർജ് സമ്മാനിച്ചു. ഗ്ലോബൽ കമ്മറ്റിയംഗം ബിജു സ്കറിയ, വിക്ടോറിയ മലയാളി അസോസിയേഷൻ പ്രസിഡന്‍റ് തന്പി ചെമ്മനം, എംഎംഎഫ് ചെയർപേഴ്സണ്‍ ഡോ.ഷാജി വർഗീസ്, ആൽഫ പ്രസിഡന്‍റ് മാർട്ടിൻ ഉറുമീസ്, ലിബറൽ പാർട്ടി നേതാവ് പ്രസാദ് ഫിലിപ്പ്, റെജി പാറയ്ക്കൽ, കേസി മലയാളി പ്രസിഡന്‍റ് ഗിരീഷ് പിള്ള, സോജി ആന്‍റണി, ഒഐസിസി നേതാക്കളായ സോബൻ തോമസ്, പി.വി. ജിജേഷ്, അരുണ്‍ പാലയ്ക്കലോടി, മൈത്രി പ്രസിഡന്‍റ് സജി മുണ്ടയ്ക്കൽ എന്നിവർ പ്രസംഗിച്ചു.