ബി​ജെ​പി 113 സീ​റ്റു​ക​ൾ നേ​ടു​മെ​ന്ന് പ്ര​വ​ച​നം
Monday, September 11, 2017 10:31 AM IST
ബം​ഗ​ളൂ​രു: അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി 113 സീ​റ്റു​ക​ളു​മാ​യി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് സ​ർ​വേ ഫ​ലം. ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് സ​ർ​വേ ഏ​ജ​ൻ​സി​യാ​ണ് പു​തി​യ പ്ര​വ​ച​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ 224 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള തെ​ര​ഞ്ഞെ​ടു​ത്ത വോ​ട്ട​ർ​മാ​രു​ടെ അ​ഭി​പ്രാ​യം ശേ​ഖ​രി​ച്ച ശേ​ഷ​മാ​ണ് സ​ർ​വേ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​തെ​ന്ന് ഏ​ജ​ൻ​സി അ​റി​യി​ച്ചു. കോ​ണ്‍​ഗ്ര​സി​ന് 86 സീ​റ്റു​ക​ളും ജെ​ഡി-​എ​സി​ന് 25 സീ​റ്റു​ക​ളും ല​ഭി​ക്കു​മെ​ന്നും സ​ർ​വേ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.