മി​ൽ​പാ​ർ​ക്ക് ദേവാല​യ​ത്തി​ൽ ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ​ത്തി​ൽ ന​യി​ക്കു​ന്ന ത്രി​ദി​ന ധ്യാ​നം
Friday, September 8, 2017 9:46 AM IST
മെ​ൽ​ബ​ണ്‍: പ്ര​ശ​സ്ത ധ്യാ​ന​ഗു​രു​വും തി​രു​വ​ന​ന്ത​പു​രം മാ​ർ ഈ​വാ​നി​യോ​സ് കോ​ളേ​ജ് പ്രൊ​ഫ​സ​റു​മാ​യ ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ​ത്തി​ൽ ന​യി​ക്കു​ന്ന ത്രി​ദി​ന ധ്യാ​നം സെ​പ്റ്റം​ബ​ർ 22,23,24 തി​യ​തി​ക​ളി​ൽ മി​ൽ​പാ​ർ​ക്ക് സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി ദേവാല​യ​ത്തി​ൽ (290 ചൈ​ൽ​ഡ്സ് റോ​ഡ്, മി​ൽ​പാ​ർ​ക്ക്) വ​ച്ചു ന​ട​ത്തു​ന്നു. സെ​പ്റ്റം​ബ​ർ 22ന് ​വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 6 മു​ത​ൽ 10 വ​രെ​യും 23 ശ​നി​യാ​ഴ്ച രാ​വി​ലെ 10.30 മു​ത​ൽ വൈ​കീ​ട്ട് 4.30 വ​രെ​യും 24 ഞാ​യ​റാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ വൈ​കീ​ട്ട് 5 വ​രെ​യു​മാ​ണ് ധ്യാ​ന ശു​ശ്രൂ​ഷ​ക​ൾ ന​ട​ക്കു​ന്ന​ത്.

മെ​ൽ​ബ​ണ്‍ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മൂ​ന്നു​ദി​വ​സ​ത്തെ ധ്യാ​നം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ജീ​വി​ത​ത്തി​ന് പു​തി​യൊ​രു പ്ര​കാ​ശ​വും പ്ര​ത്യാ​ശ​യും പ​ക​രാ​ൻ ക​ഴി​യു​ന്ന ഈ ​ത്രി​ദി​ന ധ്യാ​ന​ത്തി​ലേ​ക്ക് എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സീ​റോ മ​ല​ങ്ക​ര ഓ​സ്ട്രേ​ലി​യ​ൻ ചാ​പ്ലൈ​ൻ ഫാ. ​സ്റ്റീ​ഫ​ൻ കു​ള​ത്തും​ക​രോ​ട്ട് അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഫാ​ദ​ർ സ്റ്റീ​ഫ​ൻ കുള​ത്തും​ക​രോ​ട്ട് (0427 661 067), റെ​ജി ജോ​ർ​ജ് (0422 818 326), ജു​ഡി​ൻ ജോ​ർ​ജ് (0457 408 268), സി​ബി എ​ബ്ര​ഹാം (0420 522 039), ഷാ​ജി വ​ർ​ഗീ​സ് (0401 221 343) എ​ന്നി​വ​രി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: പോ​ൾ സെ​ബാ​സ്റ്റ്യ​ൻ