ഭാ​ഷ​യും സം​സ്കാ​ര​വും കൂ​ട്ടാ​യ്മ​ക​ളി​ലൂ​ടെ മ​ന​സി​ലാ​ക്കി​യാ​ൽ ഭാ​ര​തം മാ​വേ​ലി നാ​ടാ​വു​മെ​ന്ന് സ്മൃ​തി ഇ​റാ​നി
Friday, September 8, 2017 9:42 AM IST
ന്യൂ​ഡ​ൽ​ഹി: ഭാ​ഷ​യും സം​സ്കാ​ര​വും ഓ​ണാ​ഘോ​ഷം പോ​ലെ​യു​ള്ള കൂ​ട്ടാ​യ്മ​ക​ളി​ലൂ​ടെ അ​ന്യോ​ന്യം മ​ന​സി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ ഭാ​ര​തം മാ​വേ​ലി​യു​ടെ നാ​ടാ​വു​മെ​ന്ന് കേ​ന്ദ്ര ടെ​ക്സ്ടൈ​ൽ​സ് മ​ന്ത്രി സ്മൃ​തി ഇ​റാ​നി. ക്വി​റ്റ് ഇ​ന്ത്യ ച​രി​ത്രം പു​തു ത​ല​മു​റ​ക്ക് പ​ക​ർ​ന്നു ന​ൽ​കാ​ൻ ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം 'പൊ​ന്നോ​ണ നി​ലാ​വി'​നോ​ട​നു​ബ​ന്ധി​ച്ചു ഡ​ൽ​ഹി​യി​ലെ സി​രി​ഫോ​ർ​ട്ട് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സി.​എ. നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സ്മൃ​തി ഇ​റാ​നി. ജ​സ്റ്റി​സ് കു​ര്യ​ൻ ജോ​സ​ഫ് (സു​പ്രീം​കോ​ട​തി), ഡി​ഡി​എ. ലാ​ൻ​ഡ് ക​മ്മി​ഷ​ണ​ർ സു​ബു. ആ​ർ. (ഐ​എ​എ​എ​സ്) എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു. ഡി​എം​എ. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ച​ന്ദ്ര​ൻ, ’പൊ​ന്നോ​ണ നി​ലാ​വ്’ ജ​ന​റ​ൽ ക​ണ്‍​വീ​ന​റും ഡി​എം​എ. വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ സി. ​കേ​ശ​വ​ൻ കു​ട്ടി, വി​നോ​ദി​നി ഹ​രി​ദാ​സ്, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ​ച്ച് ആ​ചാ​രി, ട്ര​ഷ​റ​ർ സി.​ബി. മോ​ഹ​ന​ൻ, പൂ​ക്ക​ളം ക​ണ്‍​വീ​ന​റും ജോ​യി​ന്‍റ് ഇ​ന്േ‍​റ​ണ​ൽ ഓ​ഡി​റ്റ​റു​മാ​യ പി.​എ​ൻ. ഷാ​ജി. റി​സോ​ഴ്സ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ എ​ൻ.​സി. ഷാ​ജി, ജോ​യി​ന്‍റ്് ട്ര​ഷ​റ​ർ ടോ​ണി കെ.​ജെ.​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എ​ൽ. ആ​ന്‍റ​ണി എ​ഴു​തി​യ 'ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ഞാ​നും' എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ ആ​ദ്യ പ്ര​തി ഡി​എം​എ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​പി.​കെ. കു​ട്ടി, എ.​വി. ഭാ​സ്ക​ര​ൻ, എ.​ടി. സൈ​നു​ദ്ദി​ൻ എ​ന്നി​വ​ർ​ക്ക് കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി ച​ട​ങ്ങി​ൽ കൈ​മാ​റി.

201617 വി​ദ്യാ​ഭ്യാ​സ വ​ർ​ഷ​ത്തി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ പ്ല​സ്ടു വി​ദ്യാ​ർ​ത്ഥി​ക​ളാ​യ ആ​ർ. കെ. ​പു​രം ഏ​രി​യ​യി​ലെ അ​ഞ്ജി​താ ഗോ​പീ​കൃ​ഷ്ണ​ൻ (സ​യ​ൻ​സ് 95.2ശ​ത​മാ​നം), മ​യൂ​ർ വി​ഹാ​ർ ഫേ​സ്1 ഏ​രി​യ​യി​ലെ സു​ക​ന്യാ ന​ന്പ്യാ​ർ, വ​സു​ന്ധ​രാ എ​ൻ​ക്ലേ​വ് ഏ​രി​യ​യി​ലെ സാ​ന്ദ്രാ പ്ര​കാ​ശ് (ഹ്യു​മാ​നി​റ്റീ​സ് 97% വീ​തം), ആ​ർ.​കെ. പു​രം ഏ​രി​യ​യി​ലെ ജാ​ക്സ​ണ്‍ ജി.​എ​സ് (കോ​മേ​ഴ്സ് 93.4%) എ​ന്നി​വ​ർ​ക്ക് ഡി.​എം.​എ. സ​ലി​ൽ ശി​വ​ദാ​സ് മെ​മ്മോ​റി​യ​ൽ അ​ക്കാ​ദ​മി​ക് എ​ക്സെ​ലെ​ൻ​സ് അ​വാ​ർ​ഡ് ന​ൽ​കി.

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ പൂ​ക്ക​ള മ​ത്സ​ര​ത്തി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ ഡി​എം​എ. വ​സു​ന്ധ​ര എ​ൻ​ക്ലേ​വ് ഏ​രി​യ, ഡി​എം​എ. മ​യൂ​ർ വി​ഹാ​ർ ഫേ​സ്2 ഏ​രി​യ, ഫൈ​വ് ഫ്ള​വേ​ഴ്സ് എ​ഐ​ഐ​എം​എ​സ് എ​ന്നി​വ​ർ​ക്ക് ച​ട​ങ്ങി​ൽ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. ഡി​എം​എ. കേ​ന്ദ്ര​ക​മ്മി​റ്റി അ​വ​ത​രി​പ്പി​ച്ച രം​ഗ​പൂ​ജ​യോ​ടെ വി​വി​ധ ഏ​രി​യ​ക​ളു​ടെ ക​ലാ​സൃ​ഷ്ടി​ക​ൾ പൊ​ന്നോ​ണ നി​ലാ​വി​ന് നി​റ​പ്പ​കി​ട്ടേ​കി.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി