ഡോ. ​വി. ബി​നു​മോ​ന് രാ​ഷ്ട്ര​പ​തി​യു​ടെ അ​ധ്യാ​പ​ക പു​ര​സ്കാ​രം
Friday, September 8, 2017 6:50 AM IST
കോ​ട്ട​യം: മി​ക​ച്ച അ​ധ്യാ​പ​ക​ർ​ക്കു​ള്ള ഈ ​വ​ർ​ഷ​ത്തെ രാ​ഷ്ട്ര​പ​തി​യു​ടെ പു​ര​സ്കാ​ര​ത്തി​ന് കു​വൈ​റ്റ് ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി. ബി​നു​മോ​ൻ അ​ർ​ഹ​നാ​യി. സി​ബി​എ​സ്ഇ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ വി​ഭാ​ഗ​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പു​ര​സ്കാ​ര​നേ​ട്ടം. ന്യൂ​ഡ​ൽ​ഹി​യി​ലെ വി​ജ്ഞാ​ൻ ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു​വി​ൽ​നി​ന്ന് അ​ദ്ദേ​ഹം പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.

പ്രൈ​മ​റി, സെ​ക്ക​ൻ​ഡ​റി, സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി, കേ​ന്ദ്രീ​യ വി​ദ്യാ​ല​യ, ന​വോ​ദ​യ വി​ദ്യാ​ല​യ, ഐ​സി​റ്റി, സി​ബി​എ​സ്ഇ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​വ​ർ​ക്കാ​ണ് അ​ധ്യാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​ഷ്ട്ര​പ​തി​യു​ടെ അ​വാ​ർ​ഡു​ക​ൾ ന​ൽ​കു​ക. 24000ൽ ​ഏ​റെ സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളി​ൽ​നി​ന്നാ​ണ് ഡോ. ​വി. ബി​നു​മോ​നെ പു​ര​സ്കാ​ര​ത്തി​നു തെ​ര​ഞ്ഞെ​ടു​ത്ത​ത്.

8000ൽ ​അ​ധി​കം കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന കു​വൈ​റ്റ്, സാ​ൽ​മി​യ​യി​ലെ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലും സീ​നി​യ​ർ അ​ഡ്മി​നി​സ്ട്രേ​റ്റ​റു​മാ​യ ഡോ. ​വി. ബി​നു​മോ​ൻ കോ​ട്ട​യം സ്വ​ദേ​ശി​യാ​ണ്. സീ​മ​യാ​ണ് ഡോ. ​വി. ബി​നു​മോ​ന്‍റെ ഭാ​ര്യ. ശ്രീ​ല​ക്ഷ്മി, ശ്രീ​പ്രി​യ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

സി​ബി​എ​സ്ഇ കൗ​ണ്‍​സി​ല​ർ, സി​ബി​എ​സ്ഇ സ്കൂ​ൾ അ​ഫി​ലി​യേ​ഷ​ൻ ഇ​ൻ​സ്പെ​ക്ഷ​ൻ ക​മ്മ​റ്റി മെ​ന്പ​ർ, സ്കൂ​ൾ​സ് അ​ക്ര​ഡി​റ്റേ​ഷ​ൻ പ്രി​ൻ​സി​പ്പ​ൽ എ​ക്സാ​മി​ന​ർ, സി​ബി​എ​സ്ഇ ര​ജി​സ്റ്റേ​ർ​ഡ് കൗ​ണ്‍​സി​ല​ർ, നാ​ഷ​ണ​ൽ ഓ​പ്പ​ണ്‍ സ്കൂ​ൾ കോ​ഓ​ർ​ഡി​നേ​റ്റ​ർ, പ​രീ​ക്ഷാ സെ​ൻ​ട്ര​ൽ സൂ​പ്ര​ണ്ട്, ഐ​എ​സ്ഒ ഓ​ഡി​റ്റ​ർ തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡോ. ​ബി​നു​മോ​ൻ പേ​ഴ്സ​ണാ​ലി​റ്റി ട്രെ​യി​ന​ർ, ഹി​പ്നോ തെ​റ​പ്പി​സ്റ്റ് എ​ന്നീ നി​ല​ക​ളി​ലും ശ്ര​ദ്ധേ​യ​നാ​ണ്.