ഉ​ഡാ​ന് ചി​റ​കു​മു​ള​ച്ചു; മൈ​സൂ​രു​വി​ൽ നി​ന്ന് 15ന് ​വി​മാ​ന​മു​യ​രും
Friday, September 8, 2017 4:02 AM IST
മൈ​സൂ​രു: ദ​സ​റ​യ്ക്ക് ഒ​രാ​ഴ്ച മു​ന്പ് മൈ​സൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് വാ​ണി​ജ്യ​സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്നു. ഈ​മാ​സം 15 മു​ത​ലാ​ണ് സ​ർ​വീ​സു​ക​ൾ. ട്രൂ​ജെ​റ്റി​ന്‍റെ 78 സീ​റ്റു​ള്ള വി​മാ​നം മൈ​സൂ​രു- ചെ​ന്നൈ പാ​ത​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് മൈ​സൂ​രു വി​മാ​ന​ത്താ​വ​ളം ഡ​യ​റ​ക്ട​ർ മ​നോ​ജ് കു​മാ​ർ സിം​ഗ് അ​റി​യി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഉ​ഡാ​ൻ പ​ദ്ധ​തി​ക്കു കീ​ഴി​ലാ​ണ് വി​മാ​ന​സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര വ്യോ​മ​യാ​ന​മ​ന്ത്രാ​ല​യ​വും ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് സ​ർ​ക്കാ​രു​ക​ളും ക​രാ​ർ ഒ​പ്പി​ട്ടി​രു​ന്നു. വൈ​കു​ന്നേ​രം 6.40ന് ​മൈ​സൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന വി​മാ​നം ഏ​ഴി​ന് ചെ​ന്നൈ​യി​ലേ​ക്ക് പ​റ​ക്കും.

നേ​ര​ത്തെ, എ​യ​ർ ഒ​ഡീ​ഷ, ട​ർ​ബോ മേ​ഘ എ​യ​ർ​വേ​യ്സ് എ​ന്നീ ക​ന്പ​നി​ക​ൾ മൈ​സൂ​രു-​ചെ​ന്നൈ പാ​ത​യി​ൽ വി​മാ​ന​സ​ർ​വീ​സ് ന​ട​ത്താ​ൻ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തു നാ​ലാം ത​വ​ണ​യാ​ണ് മൈ​സൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് വി​മാ​ന​സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. 2010 മാ​ർ​ച്ചി​ൽ കിം​ഗ്ഫി​ഷ​ർ എ​യ​ർ​വേ​യ്സ് ആ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ആ​ദ്യ​സ​ർ​വീ​സ് ന​ട​ത്തി​യ​ത്. മൈ​സൂ​രു-​ബം​ഗ​ളൂ​രു പാ​ത​യി​ലാ​യി​രു​ന്നു സ​ർ​വീ​സ്. എ​ന്നാ​ൽ ന​ഷ്ട​ത്തി​ലാ​യ​തോ​ടെ 2011 ഒ​ക്ടോ​ബ​റി​ൽ സ​ർ​വീ​സ് നി​ർ​ത്തി. 2013 ജ​നു​വ​രി​യി​ൽ സ്പൈ​സ് ജെ​റ്റ് സ​ർ​വീ​സ് ആ​രം​ഭി​ച്ചെ​ങ്കി​ലും 2014 ഒ​ക്ടോ​ബ​റി​ൽ അ​വ​സാ​നി​പ്പി​ച്ചു. പി​ന്നീ​ട് 2015ൽ ​ഏ​താ​നും ദി​വ​സ​ത്തേ​ക്ക് അ​ല​യ​ൻ​സ് എ​യ​ർ ബം​ഗ​ളൂ​രു-​മൈ​സൂ​രു പാ​ത​യി​ൽ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നു.