സാഹിബാബാദ്: ഹോളി ഏഞ്ചൽസ് മലയാളി സമാജം ഓണാഘോഷം
Monday, September 4, 2017 7:05 AM IST
സാഹിബാബാദ്: ഹോളി ഏഞ്ചൽസ് മലയാളി സമാജം ഹോളി ഏഞ്ചൽസ് സ്കൂളിൽ അതിവിപുലമായ രീതിയിൽ ഓണാഘോഷം നടത്തി. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധയിനം കലാ കായിക മൽസരങ്ങൾ കേരള തനിമയോടെ നടന്നു ഫാ.ബിനോയ് ജോസഫ്, ഫാ.ബൈജു പെരുവക്കുന്നേൽ, ഫാ.ബിനോയ് അഗസ്റ്റിൻ, ഫാ.ജോസ്, ബ്രദർ സിജോ, സിസ്റ്റർ ഗ്രേസി ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു. മൽസരങ്ങളിൽ വിജയികളായവർക്ക് ഫാ.തോമസ് മേനപ്പാട്ട് സമ്മാനങ്ങൾ വിതരണം ചെയ്തു.

കെ.പി. തോമസ് (സഹ രക്ഷാധികാരി), എബി വർഗീസ് (പ്രസിഡന്‍റ്), സാറാക്കുട്ടി ജോസ് (വൈസ് പ്രസിഡന്‍റ്), മേഴ്സി ബാബു (സെക്രട്ടറി), മാനുവൽ ആന്‍റണി (ജോ.സെക്രട്ടറി), വി.എം.ജോസഫ് (ഖജാൻജി) എന്നിവരെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യ ഉണ്ടായിരുന്നു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്